പലസ്തീൻ അനുകൂല നിലപാട്; വെബ് സീരീസിൽ നിന്ന് ഹോളിവുഡ് താരം മെലീസ ബറേറ പുറത്ത്

പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ  പേരിൽ ‘സ്‌ക്രീം’ സീരീസിൽ നിന്ന് മെക്‌സിക്കൻ നടി മെലിസ ബറേറയെ പുറത്താക്കി അണിയറപ്രവർത്തകർ. ഇസ്രായേൽ- പലസ്തീൻ യുദ്ധവുമായി ബന്ധപ്പെട്ട് മെലിസ ബറേറ പലസ്തീൻ അനുകൂല നിലപാടുകൾ സോഷ്യൽ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെമിറ്റിക് വിരുദ്ധതയോട് ഒരു തരത്തിലുള്ള  സഹിഷ്ണുതയുമില്ല എന്ന് പറഞ്ഞ് സീരീസിൽ നിന്നും താരത്തെ പുറത്താക്കിയത്.

“ഇത് കൂട്ടക്കൊലയാണ്, വംശഹത്യയാണ്. എല്ലാ ഭാഗത്ത് നിന്നും ഒതുക്കി ഗസ്സയെ കോൺസൻട്രേഷൻ ക്യാമ്പ് പോലെയാണ് പരിഗണിക്കുന്നത്. അവർക്ക് എവിടേക്കും പോകാനാകുന്നില്ല. വെള്ളവും വൈദ്യുതിയുമില്ല. നമ്മുടെ ചരിത്രത്തിൽനിന്ന് ആളുകൾ ഒന്നും പഠിച്ചിട്ടില്ല. ജനം സംഭവിക്കുന്നതെല്ലാം നിശ്ശബ്ദമായി നോക്കി നിൽക്കുകയാണ്.

എല്ലാ ഫലസ്തീനികളും ഹമാസ് അല്ല എന്നതു പോലെ എല്ലാ ഇസ്രായേലികളും ഇസ്രായേൽ ഗവൺമെന്‍റിനെ അനുകൂലിക്കുന്നില്ല. ചിലർ ചെയ്യുന്ന കാര്യത്തിന് ഒരു കൂട്ടത്തെ കുറ്റപ്പെടുത്തുന്നില്ല, വെറുക്കുന്നുമില്ല. ബുദ്ധിമുട്ടുള്ള സമയത്ത് ജൂതർക്കൊപ്പം നിന്നയാളാണ് ഞാൻ. അപ്പോഴൊക്കെ  അവരുടെ വേദനയും ഭയവും ഉൾക്കൊണ്ടിട്ടുണ്ട്. ആരും പീഡനത്തിന് വിധേയരാകരുത്. സർക്കാർ ചെയ്യുന്നത് എല്ലാ ഇസ്രായേലികളും അനുകൂലിക്കുന്നില്ല എന്നറിയാം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു” എന്നാണ് മെലീസ ബറേറ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

Read more

2022ൽ പുറത്തിറങ്ങിയ സ്‌ക്രീം, 2023ൽ റിലീസ് ചെയ്ത സ്‌ക്രീം സീസൺ  6 എന്നിവയിലെ പ്രധാന കഥാപാത്രമായിരുന്നു മെലിസ.  ക്രിസ്റ്റഫർ ലാൻഡണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.