നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി.
ആരോപണ വിധേയനായ ടിനി ടോമിൻറേയും അമ്മ പ്രസിഡൻറ് ശ്വേത മേനോൻറേയും മൊഴി പൊലീസ് എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്.
Read more
ശ്വേത മേനോൻറേയും ടിനി ടോമിന്റെയും മൊഴി പൊലീസ് എടുത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി അൻസിബ രംഗത്തെത്തിയിരുന്നു. എല്ലാം സഹിച്ച്, നീതിക്കായി അടുത്ത നിയമവഴി തേടി മുന്നോട്ട് പോകുമ്പോൾ അതിനെയും അവർ പരിഹസിക്കുന്നുവെന്ന് അൻസിബ ഹസൻ പങ്കുവെച്ച നീണ്ട കുറിപ്പിൽ വിമർശനമുണ്ട്. മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്







