സോനു സൂദിന് രാഖി കെട്ടി ആരാധിക; കാലില്‍ വീഴാന്‍ അനുവദിക്കാതെ താരം, വീഡിയോ

കൊവിഡ് കാലത്ത് മറ്റുളളവരെ തന്നാലാവുന്ന വിധം സഹായിക്കുകയാണ്  ബോളിവുഡ് താരം സോനു സൂദ്.  നടന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രശംസാപ്രവാഹമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ നടന് രാഖി കെട്ടികൊടുക്കുന്ന ആരാധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  രാഖി കെട്ടിയതിന് ശേഷം അവര്‍ നടന്റെ കാല്‍ തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സോനു  അത് സ്‌നേഹത്തോടെ വേണ്ടെന്ന് പറയുകയാണ് ചെയ്യുന്നത്. താരത്തിന്റെ മുംബൈയിലെ വസതിയിലാണ് ആരാധകര്‍ കാണാന്‍ എത്തിയത്.

കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടവര്‍ താരത്തോട് നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കാനും, സഹായങ്ങള്‍ക്ക് നന്ദി പറയാനുമാണ് ഇവിടെ എത്തിച്ചേരുന്നത്.

View this post on Instagram

A post shared by The Dollywood Reporter (@thedollywoodreporters)