നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു

മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്.

അസുഖബാധിതയായി ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. വൈകുന്നേരം നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വെച്ച് സംസ്‌ക്കാരം നടക്കും.