എന്തിനാണ് ഇങ്ങനെയുളള റോളുകൾക്ക് എടുത്തുചാടുന്നതെന്ന് ആ താരം ചോദിച്ചു, മോഹൻലാലിനൊപ്പമുളള ആ കഥാപാത്രം ചെയ്തതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് നടൻ ആനന്ദ്

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ വില്ലനായും സഹനടനായും അഭിനയിച്ചിട്ടുളള താരമാണ് നടൻ ആനന്ദ്. മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ശ്രദ്ധേയനാണ് നടൻ. മോഹൻലാലിനൊപ്പം ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ആനന്ദ്. ജോഷി സംവിധാനം ചെയ്ത മൾട്ടിസ്റ്റാർ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ സഹായിയായ രഞ്ജിത്ത് എന്ന റോളിലാണ് നടൻ അഭിനയിച്ചത്. സുരേഷ് ​ഗോപി, ദിലീപ്, കാവ്യ മാധവൻ, കനിഹ, ലക്ഷ്മി റായ്, സായി കുമാർ, ശരത് കുമാർ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിൽ.

എന്തിനാണ് ഇത്തരം വേഷങ്ങൾ ചെയ്യുന്നതെന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് സെറ്റിൽ വച്ച് നടൻ ബിജു മേനോൻ ചോദിച്ചതിനെ കുറിച്ചും ആനന്ദ് വെളിപ്പെടുത്തി. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പടം എന്തിനാണ് ചെയ്തതെന്ന് എനിക്ക് അറിയില്ലെന്ന് നടൻ പറയുന്നു. “അതിൽ ഇപ്പോൾ എനിക്ക് ഖേദമുണ്ട്. പടത്തിന് വേണ്ടി അവർ വിളിച്ചപ്പോൾ ഞാൻ പോവുകയായിരുന്നു. മോഹൻലാലിന്റെ കൂടെ നിൽക്കുന്ന പോലെ ഒരു കഥാപാത്രം. എന്തിനാണ് ഞാൻ ഇങ്ങനെയുളള റോളുകൾ ചെയ്യുന്നതെന്ന് തോന്നി”.

Read more

“ആ കഥാപാത്രം ചെയ്യാമെന്ന് ആദ്യ സമ്മതിച്ചുപോയത് കൊണ്ട് പോയി ചെയ്തതാണ്. ആദ്യം പത്ത് ദിവസത്തെ ഡേറ്റ് ചോദിച്ചെങ്കിലും മൊത്തത്തിൽ 20 ദിവസം എടുത്തു. എനിക്ക് കിട്ടേണ്ട പ്രതിഫലം ഞാൻ ചോദിച്ചുവാങ്ങുകയായിരുന്നു. ആ സിനിമയിലേത് കയ്പേറിയ അനുഭവമായിരുന്നു. എന്തിന് ആ ചിത്രം ചെയ്തതെന്നുവെന്ന് ഇപ്പോൾ എറ്റവും കൂടുതൽ പശ്ചാത്തപിക്കുന്ന സിനിമയാണ് ക്രിസ്ത്യൻ ബ്രദേഴ്സെന്നും ആനന്ദ് പറഞ്ഞു.