പുരുഷന്മാരായ സുഹൃത്തുക്കളെ എന്റെ കാമുകന്മാരായി ചിത്രീകരിക്കുന്നത് നിര്‍ത്താമോ ; സംഭവിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളെന്ന് അഭയ ഹിരണ്‍മയി

ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ സോഷ്യല്‍മീഡിയ ആദ്യം പ്രതീക്ഷിച്ചത് അഭയഹിരണ്‍മയിയുടെ പ്രതികരണമായിരുന്നു. അഭയയുടെയും ഗോപിസുന്ദറിന്റെയും ചിത്രങ്ങളും പഴയ പോസ്റ്റുകളും കുത്തിപ്പൊക്കിയാണ് കൂടുതല്‍ സൈബര്‍ അറ്റാക്കുകളും നടക്കുന്നത്.

അഭയ പങ്കുവച്ച പിറന്നാള്‍ ചിത്രങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇപ്പോഴിതാ തന്റെ പുരുഷസൃഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെടുത്തി നടക്കുന്ന അപവാദപ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍ അവര്‍

കുറിപ്പിന്റെ പൂര്‍ണരൂപം

എനിക്ക് ഒരു ഉപകാരം ചെയ്യണേ.. പുരുഷന്മാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകന്മാരാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിറുത്താമോ? അവര്‍ക്ക് ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബം ഉണ്ടെന്നും സുന്ദരമായ ജീവിതമാണ് ഉള്ളതെന്നും മനസിലാക്കുക.അവര്‍ പുരുഷന്മാര്‍ ആയ എന്റെ ഫ്രണ്ട്‌സ് ആയതിനാല്‍ ഒരു പബ്ലിക് ഡൊമെയ്നില്‍ ട്രോളുന്നതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ല.

അത് തികച്ചും ക്രൂരമാണ്. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് എന്റെ പ്രതികരണമെന്ന് അവകാശപ്പെടുന്ന ഓണ്‍ലൈന്‍ മഞ്ഞവാര്‍ത്തകളില്‍ നിന്നും യുട്യൂബ്ചാനലുകളില്‍ നിന്നും ദയവായി വിട്ടു നില്‍ക്കുക.ഒരു മാദ്ധ്യമത്തിനും ഞാന്‍ ഔദ്യോഗികമായ പ്രസ്താവനകളോ പ്രതികരണങ്ങളോ നല്‍കിയിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്.

View this post on Instagram

A post shared by Abhaya Hiranmayi (@abhayahiranmayi)