മയക്കുമരുന്ന് ലഹരിയില്‍ വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിക്കുന്ന ആര്യന്‍ ഖാന്‍; സത്യാവസ്ഥ

 

ആഢംബരക്കപ്പല്‍ ലഹരിമരുന്ന് കേസില്‍ പ്രതയായതിന് പിന്നാലെ താരപുത്രന്‍ ആര്യന്‍ ഖാനെതിരെ വിവിധ കോണുകളില്‍ നിന്ന് നിരവധി പ്രചാരണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ, മയക്കുമരുന്ന് ലഹരിയില്‍ വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിക്കുന്ന ആര്യന്‍ ഖാന്‍ എന്ന അടിക്കുറിപ്പോടെ ഒരു വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

ആര്യന്‍ ഖാനോട് രൂപസാദൃശ്യമുള്ള ഒരു വ്യക്തി സുബോധമില്ലാത്ത അവസ്ഥയില്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നതും ആളുകളുടെ മുമ്പില്‍ പരസ്യമായി മൂത്രമൊഴിക്കുന്നതും വിഡിയോയില്‍ കാണാം. ഉടനെ ഇയാളെ സുരക്ഷാ ജീവനക്കാരെത്തി കസ്റ്റഡിയിലെടുക്കുന്നുമുണ്ട്.

എന്നാല്‍ ഈ വിഡിയോയിലുള്ളത് ഷാരൂഖ് ഖാന്റെ പുത്രനായ ആര്യന്‍ ഖാന്‍ ആണോ? അല്ലെന്നതാണ് യാഥാര്‍ഥ്യം. ബോളിവുഡ് നടനും ടൈ്വലൈറ്റ് സിനിമ പരമ്പരയിലൂടെ പ്രശസ്തനുമായ ബ്രോണ്‍സണ്‍ പെലെറ്റിയര്‍ എന്നയാളാണ് വിഡിയോയിലുള്ളത്. ആര്യന്‍ ഖാനുമായി രൂപസാദൃശ്യമുള്ളയാളാണ് ഈ നടന്‍.

2012 ഡിസംബറില്‍ ലോസ് ഏഞ്ചലസ് വിമാനത്താവളത്തിലാണ് വിഡിയോയില്‍ കാണുന്ന സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് എത്തിയ താരം പരസ്യമായി പൊതുയിടത്ത് മൂത്രമൊഴിക്കുകയായിരുന്നു.