പുഷ്പക്ക് ശേഷമെത്തുന്ന രശ്‌മികയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ദി ഗേൾഫ്രണ്ട്’. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒരു ഫീൽ ഗുഡ് ഡ്രാമ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഗേൾഫ്രണ്ട്’.
നടൻ വിജയ് ദേവരകൊണ്ടയാണ് ടീസറിൽ രശ്‌മികയുടെ കഥാപാത്രത്തെ വോയ്സ് ഓവറിലൂടെ അവതരിപ്പിക്കുന്നത്. രശ്‌മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കോളേജ് കാലഘട്ടവും പ്രണയവും കൂടിക്കലർന്ന ഒരു കഥാപശ്ചാത്തലമാകും സിനിമയുടേതെന്ന സൂചനയാണ് ടീസർ നൽകുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും.
ദീക്ഷിത് ഷെട്ടി, കൗശിക് മഹാത എന്നിവരാണ് രശ്മികക്കൊപ്പം ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത്. അതേസമയം ‘ഹായ് നാനാ’, ‘ഖുഷി’ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഹിഷാം അബ്ദുൾ വഹാബ് ആണ് നിർവഹിക്കുന്നത്.