ജാനുവായി ഭാവനയും റാമായി ഗണേഷും; '96' കന്നഡ റീമേയ്ക്ക് ട്രെയിലര്‍

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ തമിഴ് ചിത്രം 96 ന്റെ കന്നഡ റീമേയ്ക്ക് ട്രെയിലര്‍ പുറത്തറങ്ങി. പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രം 99 എന്ന പേരിലാണ് പുറത്തിറങ്ങുക. ജാനുവായി മലയാളി താരം ഭാവനയും റാം ആയി ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷുമാണ് വേഷമിടുന്നത്. വളരെ മനോഹരമായാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്.

കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത ഭാവനയുടെ തിരിച്ചു വരവ് ചിത്രമാണിത്. കന്നഡത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് സിനിമയുടെ സംഗീത സംവിധാനം. തമിഴില്‍ ഗോവിന്ദ് വസന്തയായിരുന്നു സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നത്. അര്‍ജുന്‍ ജന്യയുടെ നൂറാമത്തെ ചിത്രമാണിത്. രാമുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം തീയറ്ററുകളിലെത്തും.

Read more

തെലുങ്കിലും 96ന് റീമേക്ക് ഒരുങ്ങുന്നുമുണ്ട്. ഷര്‍വാനന്ദും സാമന്ത അക്കിനേനിയും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തും. സി പ്രേംകുമാര്‍ തന്നെയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്ത തന്നെയായിരിക്കും പാട്ടുകള്‍ ഒരുക്കുക.