അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥൻ നവ്യക്ക് സമ്മാനിച്ചത് അഭരണങ്ങൾ ഉൾപ്പെടെ; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവ്യനായരെ ഇഡി ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്.അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് ഇഡി ആരോപിതക്കുന്നത്.

സച്ചിൻ സാവന്ത് എന്ന് ഐആര്‍എസ്  ഉദ്യോഗസ്ഥൻ നവ്യക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി പറയുന്നു. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലും അന്വേഷണവും പുരോഗമിക്കുന്നതനുസരിച്ച് പുറത്തുവിടുമെന്നാണ് വിവരം.കേസില്‍ അന്വേഷണം തുടരുകയാണ്

എന്നാൽ ഇഡി യുടെ ആരോപണങ്ങൾ നടി നിഷേധിച്ചിരിക്കുകയാണ്.സച്ചിനും താനും സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.