‘ ചോല’ വീണ്ടും അന്തർദേശീയ ശ്രദ്ധ നേടുന്നു; ചിത്രം ജനീവ ചലച്ചിത്രോത്സവ൦ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സനൽ കുമാർ ശശിധരന്റെ ‘ചോല’ അനൗൺസ് ചെയ്തത് മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. നിരവധി രാജ്യാന്തര അംഗീകാരങ്ങൾ സിനിമക്ക് ലഭിച്ചു. ഇപ്പോൾ സ്വിറ്റ്സർലണ്ടിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം.

സംവിധായകൻ സനൽ കുമാർ ശശിധരൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മത്സര വിഭാഗത്തിലായിരിക്കും ചിത്രം പ്രദർശിക്കപ്പെടുക, സനൽ കുമാർ ശശിധരന്റെ എസ്. ദുർഗയും ഈ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു

നിമിഷ സജയനും ജോജു ജോർജു൦ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഈ സിനിമയിലെ കൂടി പ്രകടനത്തിനാണ് നിമിഷക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. രാഷ്ട്രീയവും അധികാരവും സ്ത്രീ അവസ്ഥകളും ഒക്കെയാണ് സിനിമ സംസാരിക്കുന്ന പ്രധാന വിഷയങ്ങൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചോലയുടെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു.