വളംവെച്ച് കൊടുക്കുന്നത് നട്ടെല്ലില്ലാത്ത സംവിധായകരും നിര്‍മ്മാതാക്കളും, ശ്രീനാഥ് ഭാസിയുടെ മുഖത്തൊക്കെ കഞ്ചാവടിച്ച എക്‌സ്പ്രഷനേയുള്ളു: വിമര്‍ശിച്ച് തിരക്കഥാകൃത്ത്

ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗത്തെയും വിലക്കിയ സിനിമാ സംഘടനകളുടെ നടപടിക്കൊപ്പമെന്ന് തിരക്കഥാകൃത്ത് വിനു കിരിയത്ത്. ഇത്തരക്കാരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഇവര്‍ക്ക് വളം വെച്ച് കൊടുക്കുന്നവരെയാണ് പറയേണ്ടതെന്നും അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയും പോലെയുള്ള ഇത്തരം നടന്മാര്‍ക്ക് വളം വെച്ച് കൊടുക്കുന്നത് നട്ടെല്ലില്ലാത്ത ചില സംവിധായകരും നിര്‍മ്മാതാക്കളുമാണ്. വന്ന് വന്ന് ഇപ്പോള്‍ വീട്ടുകാരാണ് ഒരു സിനിമ എങ്ങനെ ഇറക്കണമെന്ന് തീരുമാനിക്കുന്നത്.

ശ്രീനാഥ് ഭാസിയോട് പറഞ്ഞു കൊടുക്കണം ഇവിടെ അടൂര്‍ ഭാസിയെന്ന ഒരു നടനുണ്ടായിരുന്നുവെന്ന്. ഇവര്‍ക്കൊന്നും അഭിനയിക്കുമ്പോള്‍ മുഖത്ത് ഒരു എക്‌സ്പ്രഷനും വരുന്നില്ല.

ശ്രീനാഥ് ഭാസിക്കൊക്കെ കഞ്ചാവടിച്ച ഒരു എക്‌സ്പ്രഷനേ ഉള്ളൂ, ഇവര്‍ക്കൊക്കെ വളം വെച്ചുകൊടുത്തവരെ പറഞ്ഞാല്‍ മതിയല്ലോ. ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള അതാണ് വേണ്ടത്. വിലക്കിയത് നന്നായി വെരി ഗുഡ് . സിനിമയില്‍ നമുക്ക് താരങ്ങളെ വേണ്ട അഭിനേതാക്കളെ മതി.