വസ്ത്രമില്ലാത്തതിനാല്‍ പങ്കെടുക്കുന്നില്ല അവാര്‍ഡ് ഷോകളില്‍ എന്ന് പറഞ്ഞിട്ടുണ്ട്.. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് മെഡിറ്റേറ്റ് ചെയ്യും: വിജയ് സേതുപതി

അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് താന്‍ മെഡിറ്റേറ്റ് ചെയ്യാറുണ്ടെന്ന് നടന്‍ വിജയ് സേതുപതി. ‘മെറി ക്രിസ്മസ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് വിജയ് സേതുപതി ഇപ്പോള്‍. അവാര്‍ഡ് ഷോകളില്‍ പോലും താന്‍ അധികം പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും സേതുപതി തുറന്നു പറഞ്ഞിരിക്കുകയാണ്.

”അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഞാന്‍ ഒന്ന് മെഡിറ്റേറ്റ് ചെയ്യും. ഫോണിലെ നെഗറ്റീവായ ഒന്നിലും നോക്കില്ല. അതുകൊണ്ട് ബ്രെയ്ന്‍ നല്‍കുന്ന ഉത്തരം എന്തായാലും അതൊരു ചോയിസ് ആയിരിക്കും. ഞാന്‍ വളരെയധികം എക്‌സ്‌പോഷര്‍ ഭയപ്പെടുന്നു, കാരണം അത് എന്റെ കഥാപാത്രങ്ങളെയും ചിത്രങ്ങളെയും പ്രേക്ഷകരില്‍ നിന്ന് അകറ്റിയേക്കാം.”

”അവരെ സിനിമ കാണുമ്പോള്‍ ശല്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഇന്‍സ്റ്റഗ്രാമില്‍ പോലും ഒന്നോ രണ്ടോ ഫോട്ടോ മാത്രമാണുള്ളത്. നേരത്തെ ഒന്നോ രണ്ടോ അവാര്‍ഡ് ഷോകള്‍ മാത്രമാണ് ഉണ്ടായിരുന്നത്, അതുകൊണ്ട് തന്നെ താരങ്ങളെ കുറച്ച് നിമിഷം മാത്രമേ കാണാനും സാധിക്കൂ.”

”ഇന്ന് ഒത്തിരി എക്‌സ്‌പോഷര്‍ ലഭിക്കുന്നുണ്ട്, അത് എന്നെ ഭയപ്പെടുത്തുന്നു. പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന സേതുപതി, ഒരിക്കല്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനായി, ‘തനിക്ക് വസ്ത്രമില്ലാത്തതിനാല്‍ പങ്കെടുക്കുന്നില്ല’ എന്ന കാരണത്താല്‍ ഒഴിഞ്ഞുമാറിയിട്ടുണ്ട്” എന്നാണ് വിജയ് സേതുപതി പറയുന്നത്.

അതേസമയം, ജനുവരി 12ന് ആണ് മെരി ക്രിസ്മസ് തിയേറ്ററുകളില്‍ എത്തുന്നത്. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക. രാധിക ആപ്തെ, സഞ്ജയ് കപൂര്‍, വിനായക് പഥക് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.