എന്നെ വെറുക്കുന്നവര്‍ ധാരാളമുണ്ട് ,മനസുതുറന്ന് മക്കള്‍ സെല്‍വന്‍

തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ധാരാളം ആരാധകരുള്ള താരമാണ് മക്കള്‍സെല്‍വന്‍ വിജയ് സേതുപതി. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ഈ താരം വളരെ വിനയത്തോടെയാണ് ആരാധകരോട് ഇടപഴകുന്നത് ഇതിനാല്‍ തന്നെ നടന് ഹേറ്റേഴ്‌സില്ല എന്നാണ് തമിഴകത്തിന്റെ ഉറച്ച വിശ്വാസം.

എന്നാല്‍ ഈ വിശ്വാസം തെറ്റാണെന്ന് പരസ്യമായി പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ഹേറ്റേഴ്‌സില്ലാത്ത താരമാണല്ലേ താങ്കള്‍ എന്ന ചോദ്യത്തിന് “ഇല്ല, അതെല്ലാം ചുമ്മാ പറയുന്നതാണ് തലൈവ. എന്നെ ഒരുപാട് ആളുകള്‍ വെറുക്കുന്നുണ്ടെന്ന് എനിയ്ക്കറിയാം .

Read more

എന്റെ ഫേയ്‌സ്ബക്കില്‍ നോക്കുകയാണെങ്കില്‍ അതു നിങ്ങള്‍ക്ക് മനസ്സിലാകും.. അതില്‍ തെറ്റൊന്നുമില്ല. കാരണം എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ലല്ലോ? അവരുടെ അഭിരുചിയ്ക്ക് ചേര്‍ന്ന നടനാകില്ല ഞാന്‍. എന്നെ വെറുക്കുന്നു എന്ന ഒരു കാരണത്താല്‍ എനിയ്ക്ക് ആരോടും ദേഷ്യമില്ല. ഇതു തന്നെ വലിയ ഭാഗ്യം. സീറോ ഹേറ്റേഴ്‌സ് എന്ന പട്ടം ആര്‍ക്കും കിട്ടുകയില്ല എന്നാണ് തോന്നുന്നത്.” സേതുപതി പറഞ്ഞു.