ധിക്കാരിയൊന്നുമല്ല, പക്ഷേ എന്തു ചെയ്യണം ചെയ്യരുത് എന്നൊക്കെ മറ്റുള്ളവര്‍ എന്നെ ഉപദേശിക്കുന്നത് ഇഷ്ടമല്ല: വിജയ് ദേവരകൊണ്ട

മറ്റുള്ളവര്‍ പറയുന്ന എല്ലാകാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം തനിക്കില്ലെന്ന് വിജയ് ദേവരകൊണ്ട. ധിക്കാരിയെന്ന് ഒരു അഭിമുഖത്തിനിടയില്‍ സ്വയം വിശേഷിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

ഒരു വാക്കിനെ പലര്‍ക്കും പല അര്‍ഥത്തില്‍ വ്യാഖ്യാനിക്കാം. ഞാന്‍ ഞാനായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം എനിക്കില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നമ്മള്‍ പെരുമാറണം എന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എനിക്കിഷ്ടമുള്ള ചിത്രങ്ങള്‍ ചെയ്യണം, എന്റെ മനസ്സിലുള്ളത് എനിക്ക് പ്രകടിപ്പിക്കണം. എന്തുചെയ്യണം എന്നും എന്തു ചെയ്യരുതെന്നും എന്നെ ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമല്ല മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം വിജയ് നായകനായെത്തിയ ചിത്രം ഡിയര്‍ കോമ്രേഡ് തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാഷ്മിക മന്ദാനയാണ് നായിക. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മൈത്രി മേക്കേഴ്‌സ് നിര്‍മ്മിച്ച ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.