ബാല പൂര്‍ണബോധവാന്‍; ഐ.സി.യുവില്‍ കയറി കണ്ടുവെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ ഐ സി യുവില്‍ കയറി കണ്ടുവെന്ന് നടന്‍് ഉണ്ണി മുകുന്ദന്‍. പൂര്‍ണ ബോധവാനാണെന്നും
നിലവില്‍ ബാലയ്ക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു. ബാലയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല. ഡോക്ടറുമായി സംസാരിച്ചുവെന്നും ആവശ്യമായ എല്ലാവിധ ചികിത്സയും നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉണ്ണി മുകുന്ദനൊപ്പം അമൃത ആശുപത്രിയില്‍ ചെന്ന് ബാലയെ സന്ദര്‍ശിച്ച വിവരം നിര്‍മാതാവ് എന്‍ എം ബാദുഷ ഫേസ്ബുക്ക് കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Read more

നേരത്തെയും കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബാല ചികിത്സ തേടിയിരുന്നു.