'തെറി വിളിക്കുന്നവരോട്, നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്'; ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക് പിന്തുണയുമായി വീണ്ടും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. അവളോടൊപ്പം നിൽക്കുന്നവർ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നിൽക്കുന്നതെന്നും ഒരു സ്ത്രീ ആയതുകൊണ്ടാനീന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

8 വർഷത്തിൽ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നുവെന്നും യാതൊരു PR wark ഉം ഇല്ലാതെ fans ന്റെ ആദരവില്ലാതെയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അവർ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? എന്ന് ചോദിച്ച ഭാഗ്യലക്ഷ്മി അവൾക്ക് PR work ഇല്ല എന്നും fans ഇല്ല എന്നും കാരണം അവളൊരു സാധാരണ പെൺകുട്ടിയാണ് എന്നും ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഭാവനയുടെ പുതിയ സിനിമയുടെ poster ഇട്ടിട്ട്
ഭാവനയുടെ സിനിമ കാണാൻ ആരൊക്കെ പോകും എന്നൊരു പോസ്റ്റ്‌ കണ്ടു. അതിൽകൂടി reach ഉണ്ടാക്കാൻ ഒരു ശ്രമം. ഇങ്ങനെയും ചിലർ.😏
ഒരു കാര്യം നിങ്ങൾ മനസിലാക്കണം
ഇവിടെ അവളോടൊപ്പം നിൽക്കുന്നവർ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നിൽക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്.
ഈ 8 വർഷത്തിൽ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു PR wark ഉം ഇല്ലാതെ fans ന്റെ ആദരവില്ലാതെ..
അവർ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? 😏.. എടോ അവൾക്ക് PR work ഇല്ല, fans ഇല്ല,കാരണം
അവളൊരു സാധാരണ പെൺകുട്ടിയാണ്.എങ്കിലും അവൾ പോരാടും അവൾ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങൾക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകൾക്ക്, പെൺ മക്കളുടെ അച്ഛന്മാർക്ക് സഹോദരന്മാർക്ക് അത്‌ ആദ്യം മനസിലാക്കുക..
#എന്നും എന്നും അവളോടൊപ്പം#.🤝
ഇനി ഇതിന് താഴെ വന്ന്
തെറി വിളിക്കുന്നവരോട്. നിങ്ങളുടെ
വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്.
“അവളെയും അവളോടൊപ്പം നിൽക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളിൽ ഒരു കൊട്ടേഷൻ മനുഷ്യൻ ഉണ്ട് പൾസർ സുനിയും കൂട്ടാളികളും ഉണ്ട് “
എന്ന് സ്വയം തിരിച്ചറിയുക.