അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന് കരുതി, നീ എന്താ അങ്ങനെ ചെയ്തെ എന്ന ചോദ്യമോ, അല്ലെങ്കില്‍ അങ്ങനെത്തെ ഒരു ഭാവമോ വീട്ടില്‍ നിന്ന് വരില്ല: ഗോകുല്‍ സുരേഷ്

കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമകളില്‍ അഭിനയിക്കുന്നതില്‍ പിതാവ് സുരേഷ് ഗോപിക്ക് പ്രശ്നമില്ലെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തില്‍ ഒരു സിസ്റ്റത്തിനെതിരെ ഫൈറ്റ് ചെയ്യുന്ന എലമെന്റ് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും നടന്‍് വ്യക്തമാക്കി.

സായാഹ്ന വാര്‍ത്തകള്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റ പരാമര്‍ശം.’ഈ സിനിമയില്‍ ഇപ്പോള്‍ കേന്ദ്രത്തിനെയാണ് വിമര്‍ശിക്കുന്നത് എന്നുണ്ടെങ്കില്‍, ഇപ്പോള്‍ കേന്ദ്രം ആരാണെന്ന് അറിയാമല്ലോ.

ഞാന്‍ അത് ചെയ്യുമെന്ന് വിചാരിക്കില്ലല്ലോ ആരും. സാധരണ നമുക്ക് ഫേവറബിളായവരെ പിന്തുണയ്ക്കുക എന്ന ഒരു മനോഭാവമാണല്ലോ ഉള്ളത്. പക്ഷെ ആ ഒരു സിസ്റ്റത്തിനെതിരെ ഫൈറ്റ് ചെയ്യുന്ന ഒരു പ്രവണത ് സംവിധായകനില്‍ ഒരുപാട് ഇഷ്ടപ്പെട്ടു’, ഗോകുല്‍ സുരേഷ് പറഞ്ഞു.

”ചെയ്യുന്ന കാര്യത്തില്‍ നേര് ഉണ്ടെങ്കില്‍ പിന്തുണയ്ക്കുന്ന ആള്‍ തന്നെയാണ് അച്ഛന്‍. ഇപ്പോള്‍ അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന് കരുതി, നീ എന്താ അങ്ങനെ ചെയ്‌തെ എന്ന ചോദ്യമോ. അല്ലെങ്കില്‍ അങ്ങനെത്തെ ഒരു ഭാവമോ വീട്ടില്‍ നിന്ന് വരില്ല. അത് എനിക്കറിയാം”- ഗോകുല്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.