ഒട്ടേറെ വിമർശനങ്ങൾക്കും ഒപ്പം കയ്യടികൾക്കും വിധേയമായ സിനിമയായിരുന്നു 2024 ൽ പുറത്തിറങ്ങിയ സുദിസ്തോ സെന്നിൻ്റെ ‘ദി കേരള സ്റ്റോറി’. മലയാളി പെൺകുട്ടികളെ മതം മാറ്റുന്നതും മറ്റുമായിരുന്നു സിനിമയിലുണ്ടായിരുന്നത്. ആദ ശർമ്മയാണ് ഈ ഹിന്ദി ചിത്രത്തിൽ നായികയായെത്തിയത്. ബസ്തർ: ദി നക്സൽ സ്റ്റോറി (2024) യിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അഭിയനയിച്ചതിനെപ്പറ്റി സംസാരിക്കുകയാണ് താരം.
വിവാദ ചിത്രങ്ങൾക്ക് ശേഷം താൻ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞാണ് ആദ ശർമ്മ രംഗത്തെത്തിയത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ആ ചിത്രത്തിൽ അഭിനയിച്ചതിന് അവർ തന്നെ കൊല്ലാൻ ആഗ്രഹിച്ചു എന്നാണ് താരം പറയുന്നത്. തന്നെ സംബന്ധിച്ച് ‘ദി കേരള സ്റ്റോറി’ ഒരു ഹൊറർ സിനിമയായിരുന്നുവെന്നും താരം പറയുന്നു.
താരത്തിന്റെ വാക്കുകൾ
‘രാജ്യത്തെ പകുതിപ്പേർ എന്നെ കൊല്ലാൻ ആഗ്രഹിച്ചു, ബാക്കിയുള്ലവർ സംരക്ഷിക്കാനും ശ്രമിച്ചു. രണ്ട് ഗ്രൂപ്പുകളും ഒരുപോലെ പ്രതിബദ്ധതയുള്ളവരായി തോന്നി. വെല്ലുവിളിയില്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?’.’1920′ എന്ന ചിത്രത്തിലൂടെയാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്. അത് എന്റെ ഏറ്റവും ധീരമായ സിനിമയാണെന്നാണ് ഇപ്പോഴും കരുതുന്നത്.
ലോകം എന്നെ ആദ്യമായി കണ്ടത് ആ ചിത്രത്തിലൂടെയാണ്. 1920ൽ സാങ്കേതികപരമായ കാര്യങ്ങൾ ചെയ്യാൻ ബഡ്ജറ്റ് ഉണ്ടായിരുന്നില്ല. അതിനാൽ ഞങ്ങൾ എല്ലാം ചെയ്യേണ്ടിവന്നു ഭിത്തിയിൽ കയറുന്നതും, പടിക്കെട്ടുകളിൽ നിന്ന് പിറകോട്ട് നടക്കുന്നതെല്ലാം ഞങ്ങൾ സ്വയം ചെയ്യേണ്ടി വന്നു. എന്നെ സംബന്ധിച്ച് ‘ദി കേരള സ്റ്റോറി’യും ഒരു ഹൊറർ സിനിമയായിരുന്നു, മനുഷ്യ പ്രേതം.’







