അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഉണ്ടായ ഓൺലൈൻ മാധ്യമങ്ങളുടെ അമിത ഇടപെടലിനെതിരെ തുറന്നടിച്ച് നിർമാതാവും മുൻ മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ. അന്ത്യകർമ്മങ്ങൾക്കിടയിൽ ക്യാമറകളും മൈക്കുകളുമായി കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയ ഓൺലൈൻ ചാനലുകളെയും ക്യാമറാമാന്മാരെയും രൂക്ഷമായ ഭാഷയിലാണ് സുപ്രിയ വിമർശിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ വിമർശനം ഉന്നയിച്ചത്.
സലിം കുമാറിന്റെ്റെ ഭൗതിക ശരീരം പറവൂരിലെ വസതിയായ ലാഫിങ്ങ് വില്ലയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. പിന്നോട്ട് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ആരും അനുസരിക്കാതെ വന്നതോടെയാണ് മകൻ ചന്തുവിൻ്റെ നിയന്ത്രണം നഷ്ടടപ്പെട്ട് കടുത്ത രോക്ഷത്തോടെ പ്രതികരിച്ചത്. എന്താണ് നിങ്ങൾക്ക് വേണ്ടതെന്നും എല്ലാരും കുറച്ച് മാറി നിൽക്കാനല്ലെ പറഞ്ഞ് ചന്തു രോഷത്തോടെ അലറി.
അമ്മയും സഹപ്രവർത്തകരുമടക്കം നിരവധിപേർ ചന്തുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിറകണ്ണുകളോടെ വീണ്ടും മാറി നിൽക്കാൻ പറഞ്ഞു. ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയ പൊലീസുകാർ പോലും ബുദ്ധിമുട്ടിയ സാഹചര്യമായിരുന്നു ചടങ്ങിൽ. യൂട്യൂബ് ചാനലുകാരെ കൂടാതെ അവിട വന്ന് മറ്റ് ആളുകളും നടന്മാരുടയും മറ്റും ചിത്രങ്ങളും വിഡിയോകളും എടുക്കാൻ മത്സരിക്കുകയായിരുന്നു. തുടർന്നുണ്ടായ ബഹളം പൊലീസ് തടഞ്ഞുവെങ്കിലും ശമിക്കാതെ വന്നതോടെയാണ് ചന്ദുവിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെയായിരുന്നു ഇക്കൂട്ടരെന്നും ഇത് പത്രപ്രവർത്തനമല്ല, അശ്ലീലവും അസഭ്യവും നിറഞ്ഞ അതിക്രമമാണെന്നും സുപ്രിയ പറയുന്നു. തങ്ങൾക്ക് പ്രിയപ്പെട്ട ഒരാളോട് വിടപറയാൻ ശ്രമിക്കുന്ന ഒരു കുടുംബം വീണ്ടും, ഹൃദയം തകരുന്ന ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെയും, ഈ അവസാന വിടപറച്ചിൽ ക്ലോസ്-അപ്പിൽ പകർത്താൻ വേണ്ടി പരസ്പരം തിക്കും തിരക്കും കൂട്ടുന്ന ഒരു കൂട്ടം ക്യാമറകളും മൈക്കുകളുമാണുള്ളത്—ഇരയ്ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്മാരെപ്പോലെ. സമാധാനമായി ഒന്ന് കരയാൻ വേണ്ടി, കുറച്ച് മാറി നിൽക്കാനും കുറച്ച് സ്ഥലം തരാനും ആവശ്യപ്പെട്ട് ആ മകൻ ഉറക്കെ വിളിച്ചുപറയുന്നു. ദയവായി ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കൂ എന്നും സുപ്രിയ കുറിച്ചു.
സുപ്രിയയുടെ വാക്കുകൾ
Read more
തങ്ങൾക്ക് പ്രിയപ്പെട്ട ഒരാളോട് വിടപറയാൻ ശ്രമിക്കുന്ന ഒരു കുടുംബം വീണ്ടും, ഹൃദയം തകരുന്ന ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെയും, ഈ അവസാന വിടപറച്ചിൽ ക്ലോസ്-അപ്പിൽ പകർത്താൻ വേണ്ടി പരസ്പരം തിക്കും തിരക്കും കൂട്ടുന്ന ഒരു കൂട്ടം ക്യാമറകളും മൈക്കുകളുമാണുള്ളത്—ഇരയ്ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്മാരെപ്പോലെ. സമാധാനമായി ഒന്ന് കരയാൻ വേണ്ടി, കുറച്ച് മാറി നിൽക്കാനും കുറച്ച് സ്ഥലം തരാനും ആവശ്യപ്പെട്ട് ആ മകൻ ഉറക്കെ വിളിച്ചുപറയുന്നു.
നമ്മൾ എന്തായിട്ടാണ് ഈ മാറുന്നത്? എല്ലാ മര്യാദകളും ഔചിത്യവും കാറ്റിൽപ്പറത്തിക്കൊണ്ട്, ചുറ്റും നടക്കുന്നതെല്ലാം തത്സമയം കണ്ട് ആസ്വദിക്കാനുള്ള ഈ വികൃതമനസ്സിൻ്റെ ആഗ്രഹം! ദയവായി ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കൂ, അവർ ഇതിനകം തന്നെ ആവശ്യത്തിന് വേദനയിലാണ്. കുറച്ചൊക്കെ സ്വയം നിയന്ത്രണവും തിരുത്തലുകളും ഇവിടെ ആവശ്യമുണ്ട്. ഇതൊരിക്കലും മാധ്യമപ്രവർത്തനമല്ല ഇതൊരു തരം വികൃതമനോഭാവമാണ്! അരോചകവും അശ്ലീലവുമാണിത്.







