മലയാളം സിനിമാ ഇൻഡസ്ട്രിയിൽ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് നടി നയൻതാര. ഒരു സിനിമയുടെ സെറ്റിൽ പോവുകയാണെങ്കിൽ കുടുംബം പോലെയുള്ള ഒരു അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്. അവിടെ എല്ലാരും ഒരുമിച്ച് ഇരിക്കുക, സംസാരിക്കുക ഒക്കെ ചെയ്യും. പക്ഷെ തമിഴിലും തെലുങ്കിലും അത്രയ്ക്ക് ഇല്ല എന്നും താരം പറഞ്ഞു.
ചില സെറ്റുകളിലെ സംവിധായകരോ നായകന്മാരോ ആദ്യമേ സുഹൃത്തുക്കളായിരിക്കും. അവരുടെ കൂടെ ഒക്കെ ജോലി ചെയ്യുമ്പോൾ മലയാളത്തിലേത് പോലെയുള്ള കുടുംബാന്തരീക്ഷം പോലെയാണ്. എന്നാൽ എല്ലായിടത്തും അങ്ങനെയല്ല, ആ ഒരു വ്യത്യാസം ഉണ്ടെന്നും നയൻതാര പറഞ്ഞു.
ഒരുപാട് പ്രൊഫഷണലും സിസ്റ്റമാറ്റിക്കും ആണ് തമിഴും തെലുങ്കും. എന്നാൽ മലയാളം ഒരുപാട് സിസ്റ്റമാറ്റിക്ക് അല്ല എന്നല്ല. മലയാളത്തിലുള്ള ഒരു രീതി അങ്ങനെയാണ്. മലയാളം ഇൻഡസ്ട്രിയുടെ പ്രവർത്തന രീതി അല്ലെങ്കിൽ പ്രവർത്തന ശൈലി അങ്ങനെയാണ്. അവർ കുറച്ചു കൂടെ നാച്ചുറൽ ആയും റിയലിസ്റ്റിക് ആയും ഒരു കുടുംബാന്തരീക്ഷം സൃഷ്ടിച്ചാണ് ഓരോ പടങ്ങളും ഷൂട്ട് ചെയ്യുന്നത് എന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, അന്നപൂരണിയാണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഒ.ടി.ടിയില്‍ എത്തിയ ഈ ചിത്രം വിവാദങ്ങളെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചിരുന്നു. എസ് ശശികാന്തിന്റെ ‘ടെസ്റ്റ്’ ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആര്‍ മാധവന്‍, സിദ്ധാര്‍ത്ഥ്, മീരാ ജാസ്മിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.