ഈ വസ്ത്രം ധരിക്കാന്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു, കുറേ ഭാരം കുറച്ചു: ആക്ഷനിലെ ഗ്ലാമര്‍ വേഷത്തെ കുറിച്ച് തമന്ന

വിശാലിനെ നായകനാക്കി സുന്ദര്‍ സി. സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷന്‍. തമന്നയും മലയാളി നടി ഐശ്വര്യ ലക്ഷ്മിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ചിത്രത്തില്‍ സ്‌പൈ ഏജന്റ് ആയിട്ടാണ് വിശാലും തമന്നയും എത്തിയത്. ചിത്രത്തിലെ തമന്നയുടെ ആതീവ ഗ്ലാമര്‍ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അശ്ലീലമായ അടിക്കുറിപ്പുകളോടെയാണ് അധികവും ഇവ പ്രചരിക്കപ്പെട്ടത്. ഗാനരംഗത്തിലെ ആ ഗ്ലാമര്‍ വസ്ത്രം ധരിക്കാന്‍ തനിക്ക് ആശങ്കയുണ്ടായിരുന്നു എന്നാണ് തമന്ന പറയുന്നത്.

ആദ്യമായാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നത്. അതിനാല്‍ ആശങ്കയുണ്ടായിരുന്നു. ഇത്തരം വസ്ത്രങ്ങള്‍ക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ്. ഇതിനായി ഞാന്‍ ഡയറ്റ് ചെയ്ത് കുറേ ഭാരം കുറയ്ക്കുകയുണ്ടായി. അതിനു ശേഷമാണ് ഈ വസ്ത്രം ധരിച്ചത്. നോര്‍മല്‍ സൈസില്‍ ആയിരുന്നെങ്കില്‍ ഇതെനിക്ക് ചേരില്ലായിരുന്നു.’ തമന്ന പറഞ്ഞു.

ചിത്രത്തിന്റെ താരത്തിന്റെ ഹോട്ട് ലുക്ക് ഏറെ വിമര്‍ശിപ്പെടുന്നുണ്ട്. നല്ല സംവിധായകരുടെ ചിത്രങ്ങളിലഭിനയിക്കാനും നല്ല കഥകളില്‍ മാത്രം വിശ്വാസമര്‍പ്പിക്കാനുമാണ് തമന്നയ്ക്ക് ആരാധകര്‍ നല്‍കുന്ന ഉപദേശം.