'സിനിമ വ്യവസായത്തില്‍ ഇപ്പോഴും സ്ത്രീ വിരുദ്ധത'; എനിക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു: തമന്ന

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴും സ്ത്രീവിരുദ്ധത നിലനില്‍ക്കുകയാണെന്ന് നടി തമന്ന ഭാട്ടിയ. ഒരു പുരുഷന്റെ അഭിപ്രായത്തിന് നല്‍കുന്ന പ്രാമുഖ്യം ഒരിക്കലും സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക് ആരും നല്‍കാറില്ലെന്നും അവര്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്ത്രീവിരുദ്ധത ഇപ്പോഴും ഉണ്ട്. ഇത് ഒരു പുരുഷന്റെ ലോകമാണ്, ഞാനൊരു സ്ത്രീയാണ്’ എന്ന് നിരന്തരം പറയേണ്ടതില്ല, ഞാന്‍ ഒരു വ്യക്തിയാണ്, ഞാന്‍ ഒരു മനുഷ്യനാണ്. അതിനാല്‍ ഒരു മനുഷ്യനോട് പെരുമാറുന്നതുപോലെ എന്നോട് പെരുമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, തമന്ന പറഞ്ഞു.

‘നമ്മള്‍ ജോലി ചെയ്യുന്നതും ജീവിക്കുന്നതും തികച്ചും സ്ത്രീവിരുദ്ധമായ അന്തരീക്ഷത്തിലാണ്, അത് എത്ര തന്നെ നിഷേധിച്ചാലും അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം അതിനെ നേരിടുക എന്നതാണ്.

സ്ത്രീയുടെ അഭിപ്രായത്തേക്കാള്‍ പുരുഷന്റെ അഭിപ്രായത്തിനാണ് ഇവിടെ പലപ്പോഴും വില . അതിനാല്‍ എനിക്ക് ഒരുപാട് പ്രയാസം അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. കാരണം ഒരു വിഷയത്തെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ അല്ലെങ്കില്‍ കാഴ്ച്ചപ്പാടുകള്‍ ഞാന്‍ നിരന്തരം വിവരിക്കേണ്ടതായി വരികയാണ്

Read more

കൂടാതെ അതേക്കുറിച്ച് ഒരു നല്ല അവബോധം സൃഷ്ടിക്കുക, കാരണം അടുത്ത തലമുറ ഇത്തരം പ്രവണത അത്ര നല്ലതല്ലെന്ന് മനസിലാക്കണം. സ്ത്രീവിരുദ്ധതയെ നിസ്സാരമായി ആയി കാണുന്ന പ്രവണത എനിക്ക് വിചിത്രമായി തോന്നാറുണ്ട്. നമ്മള്‍ തന്നെയാണ് മറ്റുള്ളവരെ ഈ വിഷയത്തില്‍ ബോധവത്കരിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്’, തമന്ന പറഞ്ഞു.