'എ' എന്നാല്‍ ആണുങ്ങള്‍ എന്നല്ല 'അഡല്‍ട്ട്‌സ് ഒണ്‍ലി' എന്നാണ്: സ്വാസിക

ചതുരം സിനിമയ്ക്കും തനിക്കുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നടി സ്വാസിക. ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതൊരു സോഫ്റ്റ് പോണ്‍ മൂവി ആയിരിക്കുമെന്നും അത് ആണുങ്ങള്‍ക്ക് മാത്രമേ കാണാന്‍ അനുമതിയുള്ളൂ എന്നുമാണ് ചിലരുടെ വിചാരമെന്ന് നടി പറഞ്ഞു. , ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമര്‍ശിക്കുന്നത് നന്നായിരിക്കും എന്നാണ് താരം മനോരമ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സിനിമയുടെ ട്രെയിലര്‍ വന്നപ്പോള്‍ ചിലര്‍ വിമര്‍ശനവുമായി വന്നിരുന്നു. ‘എ’ എന്നാല്‍ ആണുങ്ങള്‍ എന്നല്ല, ‘അഡല്‍റ്റ്‌സ് ഒണ്‍ലി’ എന്നാണ്. പതിനെട്ടു വയസ്സിനു മുകളിലുള്ള ആര്‍ക്കും കാണാം. അല്ലാതെ പെണ്ണുങ്ങള്‍ക്കു കാണാന്‍ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല.

ഇപ്പോഴും പലരുടെയും വിചാരം ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതൊരു സോഫ്റ്റ് പോണ്‍ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമര്‍ശിക്കുന്നത് നന്നായിരിക്കും.

13 വര്‍ഷമായി വന്നും പോയും സിനിമയിലുണ്ട്. സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്നതിനാല്‍, നായികയായി അവസരങ്ങള്‍ കിട്ടണമെന്ന് ആദ്യമൊക്കെ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതൊന്നും ചിന്തിക്കാറില്ല, നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബന്ധവുമില്ല. അവര്‍ വ്യക്തമാക്കി.

നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസര്‍, ട്രെയ്‌ലര്‍ കട്ട് ഡസ്റ്റി ഡസ്‌ക്, വരികള്‍ വിനായക് ശശികുമാര്‍, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് അഭിലാഷ് എം, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്ത), ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആംബ്രോ വര്‍ഗീസ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജിതിന്‍ മധു, പിആര്‍ഒ പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ, വിഎഫ്എക്‌സ് ഡിജിബ്രിക്‌സ്, കളറിസ്റ്റ് പ്രകാശ് കരുണാനിധി, അസിസ്റ്റന്റ് കളറിസ്റ്റ് സജുമോന്‍ ആര്‍ ഡി.