എന്നോട് മോശം ചോദ്യം ചോദിച്ചവരുണ്ട്, വനിതാ പരിഹാര സെല്‍ വന്നതു കൊണ്ട് കാര്യമൊന്നുമില്ല: സ്വാസിക

സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്വാസിക. അഭിനയത്തിന്റെ തുടക്കകാലത്ത് തന്നോട് മോശം ചോദ്യങ്ങള്‍ ചോദിച്ചവരുണ്ട്. അതിനോട് നോ പറയാന്‍ കാണിച്ച ധൈര്യമാണ് തന്റെ ശക്തി, അതുകൊണ്ട് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് സ്വാസിക പറയുന്നത്.

സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിനയത്തിന്റെ തുടക്കകാലത്ത് തന്നോട് മോശം ചോദ്യങ്ങള്‍ ചോദിച്ചവരുണ്ട്. ഷോകളോ സിനിമയോ കിട്ടാന്‍ നമുക്ക് ഇഷ്ടമില്ലാത്തവ ചെയ്യാന്‍ ആവശ്യപ്പെട്ടവരുണ്ട്. പക്ഷേ, നോ പറയേണ്ടിടത്ത് നോ പറയാന്‍ അന്ന് ധൈര്യം കാണിച്ചതാണ് തനിക്ക് ശക്തിയായത്.

ഒരുപക്ഷേ, അത് കരിയറിനെ ബാധിച്ചിരിക്കാം. പക്ഷേ, അന്ന് അടുത്ത തീരുമാനമായിരുന്നു ശരിയെന്ന് തന്നെയാണ് വിശ്വാസം. അതുകൊണ്ടു തന്നെ, ആ തീരുമാനം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ സഹിക്കാനും താന്‍ തയാറായിരുന്നു. പെണ്‍കുട്ടികള്‍ സ്വയം തീരുമാനമെടുക്കാനുള്ള കഴിവാണ് ആദ്യം ആര്‍ജിക്കേണ്ടത്.

ഷൂട്ടിംഗ് സെറ്റില്‍ വനിതാ പരാതി പരിഹാര സെല്‍ വന്നതു കൊണ്ട് മാത്രം മാറ്റങ്ങള്‍ വരുമെന്നു കരുതുന്നില്ല. ഉണ്ടാകുന്നത് നല്ലതാണ്. അത്യന്തികമായി സ്വയം തീരുമാനമെടുക്കാനുള്ള കഴിവും ധൈര്യവും വളര്‍ത്തിയെടുക്കണം എന്നാണ് സ്വാസിക ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ചതുരം’ ആണ് സ്വാസികയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ ഇന്റിമേറ്റ് സീനുകള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമയെ അതിലെ ഇറോട്ടിക് രംഗങ്ങള്‍ വച്ച് മാത്രം കാണാതെ ആര്‍ട്ട് ആയി കാണണമെന്ന് പറഞ്ഞും സ്വാസിക രംഗത്തെത്തിയിരുന്നു.