സുരേഷ് ഗോപിയുടെ ആ സിനിമ ഇറങ്ങിയ പിന്നാലെ ഒരാഴ്ച അടുപ്പിച്ച് ബന്ദും ഹര്‍ത്താലുമൊക്കെ വന്നു, പടം പൊട്ടി; അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്

സുരേഷ് ഗോപിയെ പ്രധാനകഥാപാത്രമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു പൊന്നാരംതോട്ടത്തെ രാജാവ്. ജഗദീഷും ഉര്‍വശിയും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. പക്ഷേ ഈ സിനിമ പരാജയമായി മാറുകയായിരുന്ന. ആ ചിത്രത്തിന്റെ പരാജയകാരണവും അതെ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങളെ പറ്റിയും മനസ്സ് തുറന്ന് നിര്‍മ്മാതാവായ സേവി മനോ മാത്യു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നിര്‍മാതാവ് സേവി മനോ മാത്യു. മകള്‍ മരിച്ച് സുരേഷ്‌ഗോപി വിഷമിച്ചിരിക്കുന്ന സമയമായിരുന്നു അത്. അന്ന് അദ്ദേഹം വിഷമാവസ്ഥയിലായിരുന്നു. കുറച്ച് ആളുകളുടെ ഇടയില്‍ വരുമ്പോള്‍ തന്നെ സങ്കടമൊക്കെ മാറുമല്ലോ എന്ന് പറഞ്ഞാണ് സുരേഷ് ഗോപിക്ക് ആ വേഷം കൊടുക്കുന്നത്.

ആദ്യം സിനിമയെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് താല്പര്യമില്ലെന്നാണ് പറഞ്ഞത്. പിന്നീട് സിനിമ ചെയ്യുകയായിരുന്നെന്നും സേവി മനോ മാത്യു പറയുന്നു. താനും രഞ്ജിത്തും കൂടി അന്ന് രജപുത്ര റിലീസ് എന്ന ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങിയിരുന്നു. അതിലെ ആദ്യ സിനിമയായിരുന്നു പൊന്നാരംതോട്ടത്തെ രാജാവ്.

പക്ഷേ സിനിമ ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ബാബറി മസ്ജിദ് പൊളിച്ചു. ഒരാഴ്ച അടുപ്പിച്ച് ബന്ദും ഹര്‍ത്താലുമൊക്കെ വന്നു. അതോടെ സിനിമ ഓടാത്ത അവസ്ഥയിലെത്തുകയും സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. അടുത്ത സിനിമയും പരാജയമായതോടെ അതോടെ കമ്പനി പൂട്ടേണ്ടി വന്നെന്നും സേവി മനോ മാത്യു പറഞ്ഞു.