ഇന്റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്, ഷാജി കേട്ടു: ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗത്തെപ്പറ്റി സുരേഷ് ഗോപി

‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിലെ ലാല്‍ കൃഷ്ണ വിരാടിയാര്‍ സുരേഷ് ഗോപിയുടെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു.

സിനിമയുടെ രണ്ടാം ഭാഗം അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ, രണ്ടാം ഭാഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ് സുരേഷ് ഗോപി. ചിത്രത്തിന്റെ ഇടവേള വരെയുള്ള ഭാഗത്തിന്റെ എഴുത്ത് തിരക്കഥാകൃത്ത് എകെ സാജന്‍ പൂര്‍ത്തിയാക്കിയതായി സുരേഷ് ഗോപി പറയുന്നു.

‘അത് എഴുതി. അതിന്റെ ഇന്റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്. ഞാന്‍ കേട്ടിട്ടില്ല. ഷാജി കേട്ടു. അതിന്റെ രണ്ടാം പകുതിയുടെ എഴുത്തിലാണ് സാജന്‍. അതും ഉടനെ ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.

ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി, വാണി വശ്വനാഥ്, തുടങ്ങി വന്‍ താരനിരയായിരുന്നു ചിന്താമണി കൊലക്കേസിന്റേത്. ചിന്താമണി (ഭാവന) എന്ന പെണകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കഥ നടക്കുന്നത്. ‘ചിന്താമണി കൊലക്കേസ്’ ബോക്‌സ് ഓഫീസില്‍ ഹിറ്റ് പട്ടികയില്‍ ഇടം നേടിയ സിനിമയാണ്.