'യുവര്‍ ബ്രെഡ് ഈസ് ഫിലിം,' ജോലി വിട്ട് സിനിമയില്‍ സജീവമാകാന്‍ തന്നോട് പറഞ്ഞ വ്യക്തിയാണ് മമ്മൂട്ടി'; സുധീര്‍ കരമന

വ്യത്യസ്തവേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി മാറിയ നടനാണ് സുധീർ കരമന. സ്കൂൾ ഹെഡ്മാസ്റ്റർ ആയിരിക്കെ സിനിമയിൽ സജീവമായി മാറിയ സുധീർ മമ്മൂട്ടി തനിക്ക് നൽകിയ ഉപദേശത്തെപ്പറ്റി തുറന്ന് പറയുകയാണിപ്പോൾ. ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.

ജോലി വിട്ട് സിനിമയിൽ സജീവമാകാൻ മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നതായി പറയുകയാണ് സുധീർ. പൊതുവേ പരുക്കനായി കാണുന്ന മമ്മൂക്കയുടെ ഉള്ളിലുള്ള സ്‌നേഹം ഭയങ്കരമാണെന്നും സുധീർ പറഞ്ഞു. പലപ്പോഴും താൻ നിരീക്ഷിക്കാറുള്ള ആളാണ് അദ്ദേഹം. കാണുമ്പോൾ റഫായിട്ട് തോന്നും. പക്ഷേ അതാണ് മമ്മൂക്ക. അഭിനയത്തിനോപ്പം വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്ർകുന്ന വ്യക്തിയാണ് അദ്ദേഹം.

വളരെ സ്‌നേഹനിധിയായ മനുഷ്യനാണ് മമ്മൂക്ക. ഈ പരുക്കനായി കാണുന്ന മമ്മൂക്കയുടെ ഉള്ളിലുള്ള സ്‌നേഹം ഭയങ്കരമാണ്. ഒരു കാര്യം മാത്രം എന്നോട് പറഞ്ഞിട്ടുണ്ട്. സ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്നു താൻ. ഒരിക്കൽ ഒരു സിനിമയുടെ ഡബ്ബിങ്ങിൻ്റെ ഇടയിൽ കയറി വന്ന അദ്ദേഹം തന്നോട് സിനിമയെപ്പറ്റി തിരക്കി. അതിനുശേഷം വേറെ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. സ്കൂളിൽ ഹെഡ്മാസ്റ്റാറാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം തനിക്ക് ഷേയ്ക്ക് ഹാൻഡ് തന്നു.

യുവർ ബ്രെഡ് ഈസ് ഫിലിം എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അന്ന് തനിക്ക ്മനസ്സിലായി അദ്ദേഹം വിദ്യാഭ്യാസത്തിന് എത്രമാത്രം പ്രാധാന്യം നൽകുന്നുണ്ടെന്നും സുധീർ കൂട്ടിച്ചേർത്തു.എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തിയ മഹാവീര്യറാണ് ഒടുവിൽ റിലീസ് ചെയ്ത സുധീറിന്റെ ചിത്രം. നിവിൻ പോളി, ആസിഫ് അലി, ഷാൻവി ശ്രീവാസ്തവ, ലാൽ, ലാലു അലക്‌സ് എന്നിങ്ങനെ വലിയ താരനിര എത്തിയ ചിത്രത്തിൽ ദാമോദരൻ പോറ്റി എന്ന കഥാപാത്രമായിട്ടാണ് സുധീർ കരമന എത്തിയത്.