സ്റ്റുഡിയോയെ വേശ്യാലയമാക്കി, എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു; ആരോപണങ്ങളുമായി നടി

തെലുങ്ക് സിനിമാ രംഗത്തെ വിവാദനായികയാണ് ശ്രീ റെഡ്ഡി. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മുല, നാനി, അല്ലു അര്‍ജുന്‍ എന്നിവര്‍ക്ക് എതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ വടക്കേയിന്ത്യന്‍ നടിമാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ കാരണം അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാണെന്നാണ് താരം പറയുന്നത്.

ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചെന്നാണ് ശ്രീ റെഡ്ഡി ആരോപണമുന്നയിച്ചിരിക്കുന്നത് . ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ തന്നെ ഉപദ്രവിച്ചതെന്നും അയാള്‍ ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളുടെ മകനായിരുന്നു. സിനിമയില്‍ ഉളളവര്‍ സ്റ്റുഡിയോയെ വേശ്യാലയം ആക്കി.

നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാര്‍ക്കാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. അവര്‍ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നില്‍. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ അത്തരം പ്രവൃത്തികള്‍ക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10, 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നത്. അവര്‍ പറഞ്ഞു.

സിനിമാരംഗത്തെ നിരവധി പ്രവര്‍ത്തകര്‍ തന്നോട് നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവര്‍ പറയുന്നത് കേട്ട് ചിത്രങ്ങള്‍ അയച്ചു കൊടുത്തിട്ടും തനിക്ക് സിനിമകളില്‍ അവസരം നല്‍കിയില്ലെന്നും അവര്‍ പറയുന്നു.