ചിലപ്പോള്‍ കസ്റ്റമേഴ്‌സ് ക്രൂരമായി പെരുമാറും; സിനിമയിലെത്തുന്നതിന് മുന്‍പ് വെയ്റ്റ്‌റസ് ജോലി, അനുഭവം പങ്കുവെച്ച് നോറ ഫത്തേഹി

ഇന്ന് ബോളിവുഡ് സിനിമാപേക്ഷകരുടെ പ്രിയ നടിയായ നോറ ഫത്തേഹി ഒരു കാലത്ത് ഹോട്ടലില്‍ വെയറ്ററസായും ജോലി ചെയ്തിട്ടുണ്ട്. പതിനാറ് മുതല്‍ പതിനെട്ട് വയസ് വരെ താന്‍ ഒരു ഹോട്ടലില്‍ വെയ്റ്ററസായി ജോലി ചെയ്തിരുന്നുവെന്നാണ് കാനഡ സ്വദേശിയായ നോറ പറയുന്നത്.

”ഒരു വെയിറ്ററസാവുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കമ്യൂണിക്കേഷന്‍ സ്‌കില്‍ വേണം, വേഗത വേണം, നല്ല ഓര്‍മ്മ ശക്തി വേണം. ചിലപ്പോള്‍ കസ്റ്റമേഴ്സ് ക്രൂരമായി പെരുമാറും. അതിനാല്‍ സാഹചര്യങ്ങള്‍ നേരിടാന്‍ പഠിക്കണം.

ഒരു സൈഡ് പരിപാടിയായിരുന്നു. പണത്തിന് വേണ്ടി ചെയ്തതായിരുന്നു. കാനഡയില്‍ അങ്ങനൊരു സംസ്‌കാരമുണ്ട്. സ്‌കൂളില്‍ പോകുന്ന സമയത്ത് തന്നെ വല്ല സൈഡ് ജോലി എന്തെങ്കിലും ചെയ്യും” നോറ പറയുന്നു.

താന്‍ ഭക്ഷണ പ്രിയയാണെന്നും മെലിഞ്ഞിരിക്കുക എന്നത് തനിക്ക് ഇഷ്ടമല്ലെന്നും നോറ പറയുന്നുണ്ട്. ”ഞാന്‍ വരുന്ന സംസ്‌കാരത്തില്‍ മെലിഞ്ഞിരിക്കുന്നത് നല്ലതല്ല. തടിച്ച ശരീരമുള്ള സ്ത്രീകളെയാണ് ഞങ്ങള്‍ക്കിഷ്ടം. ഞാന്‍ എപ്പോഴും തടിവെക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ മെന്റാലിറ്റി തന്നെ അങ്ങനെയാണ്. നോറ പറയുന്നു