'വേശ്യയുടെ വേഷം ചെയ്തതു പോലെ വേണ്ടി വന്നാല്‍ അതും ചെയ്യും'; തുറന്നുപറഞ്ഞ് ശ്വേത തിവാരി

സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് നടി ശ്വേത തിവാരി. രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതോടെ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. ഒപ്പം അഭിനയിച്ച പല താരങ്ങളും സിനിമയിലേക്ക് ചേക്കേറിയെങ്കിലും ശ്വേത ഇന്നും സീരിയല്‍ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. ടെലിവിഷന്‍ വേഷങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നാണ് ശ്വേത പറയുന്നത്.

“ചില അഭിനേതാക്കള്‍ ടെലിവിഷനെ ഒരു ചെറിയ മാധ്യമമായാണ് പരിഗണിക്കുന്നത്. എന്നാല്‍ അതു അബദ്ധധാരണയാണ്. കാലം ഒരുപാട് മാറിയിരിക്കുന്നു. ഇപ്പോള്‍ ടെലിവിഷന്‍ സിനിമയോളം തന്നെ വലിയൊരു മാധ്യമമാണ്. പുതുതലമുറയുടെ ഇഷ്ടാനുസരണം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ഇടമാണ് ടെലിവിഷന്‍.” ശ്വേത തിവാരി പറഞ്ഞു.

“ഏതുതരം വേഷവും ടെലിവിഷന്‍ ഷോകളില്‍ ചെയ്യാന്‍ തയാറാണ്. ആളുകള്‍ പലപ്പോഴും എന്റെ തിരഞ്ഞെടുപ്പുകളെ വിമര്‍ശിച്ചിട്ടുണ്ട്. “ബെഗുസരെ”യിലെ വേശ്യാവേഷത്തിലാണ് ഞാന്‍ ഏറെ വിമര്‍ശിക്കപ്പെട്ടത്. പക്ഷേ, എനിക്കു കിട്ടിയ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്. നിരവധിപേര്‍ ആ വേഷം ഞാന്‍ ചെയ്തപ്പോള്‍ നെറ്റി ചുളിച്ചു. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയില്‍ അതെന്റെ ജോലിയാണ്. ജോലി എന്നത് അനുഗ്രഹമാണ്. എനിക്ക് ഒരുദിവസം മാംസാഹാരം കഴിക്കാന്‍ തോന്നിയാല്‍ ഞാന്‍ ഭക്ഷിക്കും. അതുപോലെ തന്നെയാണ് വേശ്യയുടെ വേഷവും ചെയ്തതതും.” ശ്വേത വ്യക്തമാക്കി.