മേക്കപ്പില്ലാത്ത അമൃതയെ കണ്ട് ഞെട്ടി, ആദ്യമായി ചുംബിച്ചു, അവളുടെ വീട്ടിൽ മറ്റൊരു മുറിയിൽ താമസിച്ചു, പക്ഷെ ഞങ്ങൾ തമ്മിൽ അത് മാത്രം ഉണ്ടായിട്ടില്ല : സെയ്ഫ് അലി ഖാൻ

ബോളിവുഡിൽ ഏറെ ജനശ്രദ്ധ ലഭിക്കുന്നവരാണ് സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകി മുന്നോട്ട് പോകുന്നവരാണ് ഇരുവരും. മുൻഭാര്യ നടി അമൃതയുമായുള്ള പ്രണയകാലത്തെക്കുറിച്ച് സെയ്ഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സിമി ഗരേവാളുമായുള്ള റെൻഡസ്വസ് എന്ന ജനപ്രിയ ചാറ്റ് ഷോയിലാണ് സെയ്ഫ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ആദ്യ ഡേറ്റിനെ കുറിച്ചായിരുന്നു അന്ന് താരം സംസാരിച്ചത്. അമൃതയെ മേക്കപ്പില്ലാതെ കണ്ടപ്പോൾ സെയ്ഫ് അലി ഖാൻ എങ്ങനെ അത്ഭുതപ്പെട്ടുവെന്നും താരം പറഞ്ഞു.

‘ഞാൻ അവളുടെ വീട്ടിൽ ഡിന്നറിന് പോയപ്പോൾ അവൾ അവളുടെ മേക്കപ്പ് അഴിച്ചുമാറ്റുകയായിരുന്നു, അത് ഭയങ്കര നിരുത്സാഹപ്പെടുത്തുന്ന കാഴ്ചയായിരുന്നു. പക്ഷേ അവൾ ‘അതെ ഇതാണ് ഞാൻ’ എന്ന് പറഞ്ഞു. മേക്കപ്പ് അഴിക്കുന്നത് കണ്ട് ഞെട്ടിയെങ്കിലും യഥാർത്ഥ സൗന്ദര്യത്തിൽ വീണു, ബാക്കിയുള്ളത് ചരിത്രമാണ്!’ സെയ്ഫ് പറഞ്ഞു.

ആ സംഭവത്തിന് ശേഷം അവർ ആദ്യമായി ചുംബിച്ചതെങ്ങനെയെന്നും സെയ്ഫ് അലി ഖാൻ വിശദീകരിച്ചു. ‘ഞങ്ങൾ ചുംബിച്ചതിന് ശേഷം ഞാൻ ‘ഐ ലവ് യു’ എന്ന് പറഞ്ഞു, അവൾ എന്നോട് ‘ഐ ലവ് യു ടു’ എന്ന് തിരിച്ചും പറഞ്ഞു. അവൾ കള്ളം പറയുകയാണെന്ന് പറഞ്ഞെങ്കിലും ആ നിമിഷം അത് സത്യമാണെന്ന് തോന്നി. പിന്നെ ഞാൻ ആ വീട് വിട്ടിറങ്ങിയില്ല. ഞാൻ മറ്റൊരു മുറിയിൽ ഉറങ്ങാറുണ്ടായിരുന്നു, എന്നാൽ ഒരു മാസത്തോളം ഞങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല’ എന്നും താരം പറഞ്ഞു.

സൈഫും അമൃതയും വേർപിരിഞ്ഞതിന് പിന്നിൽ നടന് മറ്റ് സ്ത്രീകളുമായുള്ള ബന്ധമാണ് എന്ന രീതിയിൽ പല വാർത്തകളും വന്നിരുന്നു. എന്നാൽ തന്നോടും കുടുംബത്തോടുമുള്ള അമൃതയുടെ പെരുമാറ്റത്തിൽ വന്ന മാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമായത് എന്ന് സെയ്ഫ് വ്യക്തമാക്കി.

നടി അമൃത സിം​ഗിൽ സെയ്ഫിന് ജനിച്ച മക്കളാണ് ഇബ്രാഹിം, സാറ എന്നിവർ. 1991 ലാണ് ഇരുവരും വിവാഹിതരായത്. സെയ്ഫ് അലി ഖാനേക്കാൾ 12 വയസ് കൂടുതലായിരുന്നു അമൃതയ്ക്ക്.