വട്ടുണ്ടോ? വേറെ ഒരു പണിയും ഇല്ല്യേ? ചൊറിച്ചില്‍ അല്ലാതെ?; അഫ്ഗാന്‍ ജനതയെ പിന്തുണച്ച പോസ്റ്റിന് വിമര്‍ശന കമന്റിട്ട ആള്‍ക്ക് മറുപടിയുമായി സാധിക

താലിബാന്‍ അധിനിവേശ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചു കൊണ്ടുള്ള നടി സാധിക വേണുഗോപാലിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധേയമായിരുന്നു. ഒരു ജനതയുടെ കരച്ചില്‍ കേള്‍ക്കാന്‍ ലോക സംഘടനകള്‍ പോലും ഇല്ലെന്നുള്ള തിരിച്ചറിവ് നമുക്കൊക്കെ ഒരു പാഠം ആണ്. അഫ്ഗാനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള ദൂരം വിദൂരമല്ല’. എന്നായിരുന്നു പോസ്റ്റ്. നടി പങ്കുവെച്ച കുറിപ്പിന് താഴെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. അഫ്ഗാന്‍ ജനതയുടെ ചിത്രങ്ങള്‍ പങ്കുവെച്ച സാധികയോട് ഒരു ആരാധകന്‍ ചോദിച്ചത് മറ്റു ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഭയമാണോ എന്നായിരുന്നു

ഇതിന് സാധിക നല്‍കിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘വട്ടുണ്ടോ? ഇതൊക്കെ എന്റെ സൗകര്യം അല്ലെ സഹോദര… വേറെ ഒരു പണിയും ഇല്ല്യേ? ചൊറിച്ചില്‍ അല്ലാതെ?’ എന്നായിരുന്നു സാധികയുടെ മറുപടി. ‘അല്ല കമന്റ് ഇടാം പക്ഷേ ഇതുപോലത്തെ കമന്റ് ഇടരുത്… ഇത് ഒരുമാതിരി എല്‍കെജി പിള്ളേരോടൊക്കെ ചോദിക്കുന്ന പോലെ… അയ്യേ മോശം… കുറച്ചു റേഞ്ച് മട്ടിപിടിക്കുന്നെ ഒന്നുല്ലേലും കുറച്ചു ഓണം കൂടുതല്‍ ഉണ്ടിട്ടുള്ള ആളല്ലേ? ഇന്നലെ വിരിഞ്ഞ കൂണ്‍ അല്ലല്ലോ’ എന്നും സാധിക മറുപടിയായി കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അഫ്ഗാന്‍ ജനതയ്ക്ക് പിന്തുണയുമായി മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ഗായകരായ സിത്താര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.