പാക്കിസ്ഥാനി ആയിപ്പോയി എന്നുള്ള ഒറ്റക്കാരണത്താല്‍ അപമാനിക്കപ്പെട്ടുവെന്ന് ഇര്ഫാന് ഖാന്റെ നായികയായി ഹിന്ദി മീഡിയത്തില്‍ അഭിനയിച്ച സാബ ഖമര്‍. ഒരു പാകിസ്ഥാന് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സാബ ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. നടിയുടെ 49 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
പാകിസ്ഥാനെക്കുറിച്ച് നമ്മള് അഭിമാനം കൊള്ളാറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ നമ്മളെപ്പറ്റി കരുതുന്നതെന്താണ്. രാജ്യത്തിന് പുറത്തുപോകുമ്പോള്‍ നേരിടേണ്ടി വരുന്ന അവസ്ഥകളെപ്പറ്റി എനിയ്ക്ക് പറയാന്‍ പോലും സാധിക്കുന്നില്ല. ജോര്‍ജ്ജിയയുടെ തലസ്ഥാനമായ തിബ്സിലിയില് വളരെ മോശമായ അനുഭവമാണുണ്ടായത്.
ഇര്ഫാന് ഖാന് അടക്കമുള്ളഇന്ത്യന് ക്രൂ മുഴുവന്‍ ചെക്ക് ഔട്ട് ചെയ്തിട്ടും എന്നെ മാത്രം വിട്ടില്ല. പാകിസ്ഥാന് പാസ്പോര്‍ട്ടാണ് എന്റെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നാണ് ഇതിനൊക്കെ കാരണം. കുറേ നേരം ചോദ്യം ചെയ്തു പിന്നെ ഒരു അഭിമുഖവും നടത്തിയ ശേഷമാണ് വിട്ടയച്ചത്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്താണെന്ന് ഇത്തരം അനുഭവങ്ങളിലൂടെയാണ് ഞാന്‍ മനസിലാക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്.
Read more
https://twitter.com/AlamSabah/status/953142726966501376