'വിക്രത്തിൽ നിന്നും ആലിയ ഭട്ടിൽ നിന്നും പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത് എളുപ്പമല്ല'; റോഷൻ മാത്യു

മലയാളത്തിന് പുറമേ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും തന്റെതായ സ്ഥാനം ഉറപ്പിച്ച നടനാണ് റോഷൻ മാത്യൂ. ഇപ്പേഴിതാ, ആലിയ ഭട്ടിനൊപ്പം ഡാർ‍ലിം​ഗ്സിലും വിക്രത്തിനൊപ്പം കോബ്രയിലും അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് റോഷൻ. ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരെയും കുറിച്ച് റോഷൻ പറഞ്ഞത്. മാലയാളത്തില്‍ നിന്നും ഹിന്ദിയിലേക്ക് എത്തുമ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചാണ് റോഷൻ സംസാരിച്ചത്.

ആലിയയ്ക്കും ഷെഫാലി ഷായ്ക്കുമൊപ്പം അഭിനയിച്ച് എത്താൻ പാടുപെട്ടെന്നാണ് റോഷൻ പറയുന്നത്. ചിയാൻ വിക്രമും ആലിയയും സീനിയർ താരങ്ങൾ ആയതിനാൽ അവർ ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ പോലും അറിവിന്റെ അംശം ഉണ്ട്. അത് അവരിൽ കാണാനും കഴിഞ്ഞിരുന്നു. അവരിൽ കണ്ട കാര്യങ്ങൾ നമ്മുടേതാക്കി കൊണ്ടുപോകുന്നത് പ്രാക്ടിക്കലാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോബ്രയുടെ പിന്നിൽ രണ്ടര വർഷമായി സംവിധായകൻ അജയ് ജ്ഞാനമുത്ത് ഉണ്ടായിരുന്നു. കോബ്രയുടെ ചിത്രീകരണം തുടങ്ങിയത് കൊവിഡ് തുടങ്ങിയ ശേഷമാണ്. ഡേറ്റ് ക്ലാഷ് ഉൾപ്പെടെ പലവിധ പ്രതിസന്ധികൾ ഉണ്ടായി. സിനിമയെ അത്ര പാഷനോടെയാണ് അജയ് ജ്ഞാനമുത്ത് കാണുന്നത്. വിക്രം സാർ ഉൾപ്പെടെ എല്ലാവരും കൂടെ നിന്നു. കോബ്ര തുടങ്ങിയപ്പോൾ എന്തായിരുന്നോ, അതിൽ നിന്നൊക്കെ മാറി എനിക്ക് ഇപ്പോൾ എൻ്റെ പ്രിയപ്പെട്ട സിനിമയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബോളിവുഡിലെ ത്രില്ലർ ഡാർക്ക് കോമഡി ചിത്രമാണ് ഡാർലിങ്‌സ്. ഇതേ വരെ താൻ ചെയ്യാത്ത ഒരു ടൈപ്പ് സിനിമ. ഡാര്‍ലിം​ഗ്സ് തികച്ചും വ്യത്യസ്തമായ എക്‌സ്പീരിയന്‍സായിരുന്നു. അങ്ങനെയൊരു സ്ട്രക്ച്ചറിലുള്ള ലാര്‍ജ് സ്‌കെയിലില്‍ വര്‍ക്ക് ചെയ്യുന്നത് തനിക്ക് അത്ര പരിചയമില്ല. അവര്‍ ഒരു സീന്‍ പ്ലാന്‍ ചെയ്യുന്നതും എക്‌സിക്യൂട്ട് ചെയ്യുന്നതുമൊക്കെ വ്യത്യസ്തമായ രീതിയിലാണ്.
മലയാളത്തില്‍ കുറച്ചുകൂടി ഓര്‍ഗാനിക്കാണ്, ഹിന്ദിയില്‍ കുറച്ച് കൂടി ഓര്‍ഗനൈസ്ഡാണ്.

അവര്‍ക്ക് എല്ലാം കറക്റ്റ് അറിയാം. ഇത്ര സമയത്തിനുള്ളില്‍ ഷോട്ടുകള്‍ വിളിക്കും. ആ ഷോട്ടില്‍ ആവശ്യമുള്ള ആള്‍ക്കാരെ മാത്രം കൊണ്ടുവരും. ഈ റെസ്ട്രിക്ക്ഷന്‍സില്‍ നിന്നുകൊണ്ട് എങ്ങനെ പെര്‍ഫോം ചെയ്യുമെന്നായിരുന്നു തന്റെ ഏറ്റവും വലിയ ടെന്‍ഷന്‍. പക്ഷേ യാതൊരു റെസ്ട്രീക്ഷനുമില്ലാതെ സിനിമ ചെയ്യാൻ തനിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.