മലയാള സിനിമയിൽ അടിച്ച് കേറി വന്ന താരമാണ് പൃഥ്വിരാജ്; പ്രശംസകളുമായി റിയാസ് ഖാൻ

‘അടിച്ച് കേറി വാ’ എന്ന ഡയലോഗിലൂടെ സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുകയാണ് റിയാസ് ഖാന്റെ ദുബായ് ജോസ് എന്ന കഥാപാത്രം. സിനിമ റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും വലിയ രീതിയിലാണ് ആളുകൾ ഇന്ന് ആ ഡയലോഗ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ അടിച്ച് കേറി വന്ന ഒരു താരമാണ് പൃഥ്വിരാജ് എന്ന് പറഞ്ഞിരിക്കുകയാണ് റിയാസ് ഖാൻ.

പൃഥ്വിരാജിന്റെ കരിയർ ഗ്രോത്ത് താൻ കണ്ടിട്ടുണ്ടെന്നും, വലിയ രീതിയിലുള്ള കഠിന പ്രയത്നമാണ് അതിന് പിന്നിലെന്നും പറഞ്ഞ റിയാസ് ഖാൻ അടിച്ച് കേറി വന്നതാണ് പൃഥ്വിയെന്നും കൂട്ടിചേർത്തു.

“മലയാളത്തില്‍ അടിച്ചു കേറിവന്ന ഒരു നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഉറപ്പായും ഞാന്‍ പൃഥ്വിരാജിന്റെ പേര് പറയും. അതിന് കാരണമുണ്ട്, ഞാന്‍ ‘വേഷം’ എന്ന ചിത്രം ചെയ്യുന്ന സമയം, ഞങ്ങള്‍ കോഴിക്കോട് മഹാറാണിയിലാണ് താമസിക്കുന്നത്. അവിടെ ഇന്ദ്രജിത്തുമുണ്ട്. ആ സിനിമയില്‍ അദ്ദേഹമുണ്ട്.

ഒരു ദിവസം ഷൂട്ടില്ലാത്ത ദിവസമോ മറ്റോ ആണ്. അമ്മയും അനിയനും ഇന്ന് ഇവിടേക്ക് വരുന്നുണ്ട് എന്ന് ഇന്ദ്രന്‍ പറഞ്ഞു. ഈ സംസാരം വരുന്നത് സുകുമാരന്‍ സാറും എന്റെ ഫാദറും തമ്മില്‍ അറിയാം. അങ്ങനെ സംസാരത്തില്‍ ഞങ്ങളൊക്കെ എപ്പോഴൊക്കെയോ കുട്ടിക്കാലത്ത് പരസ്പരം കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും ആര്‍ക്കും ഓര്‍മയില്ല.

ആ കാര്യങ്ങളൊക്കെ ഞാനും ഇന്ദ്രനും സംസാരിക്കുകയാണ്. അങ്ങനെയാണ് കുടുംബത്തെ കുറിച്ചൊക്കെ സംസാരം വന്നത്. ഇന്ന് അമ്മയും അനിയനും വരുന്നുണ്ട് എന്ന് ഇന്ദ്രന്‍ പറഞ്ഞു. അവര്‍ വന്ന ശേഷം ഞാനും ഇന്ദ്രനും അവരുടെ മുറിയില്‍ പോയി.

അമ്മയും പൃഥ്വിയും അവിടെ ഉണ്ട്. പൃഥ്വി അന്ന് കരിയര്‍ തുടങ്ങുന്നേയുള്ളൂ. പിന്നെ ഞാന്‍ പൃഥ്വിയുടെ ഗ്രോത്ത് കാണുന്നത് ലൂസിഫറില്‍ ആണ്. അതിന് ശേഷം ആടുജീവിതത്തില്‍ ആണ്. എക്‌സ്ട്രാ ഓഡിനറി ഹാര്‍ഡ് വര്‍ക്ക് മാത്രമാണ് അതിന് പിന്നില്‍. അടിച്ചുകേറി വന്നതാണ് അദ്ദേഹം.” എന്നാണ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ റിയാസ് ഖാൻ പറഞ്ഞത്.