അമിതമായി ഹോളിവുഡിനെ അനുകരിച്ചതാണ് പ്രശ്‌നം; ബോളിവുഡിനോട് ഋഷഭ് ഷെട്ടി, അനുകൂലിച്ച് പ്രേക്ഷകര്‍

ബോളിവുഡ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ ദയനീയമായി പരാജയപ്പെടുകയും എന്നാല്‍ തെന്നിന്ത്യന്‍ സിനിമകള്‍ മികച്ച വിജയം നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബോളിവുഡ് സിനിമാ മേഖലയ്ക്ക് ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ് കാന്താര ഫെയിം ഋഷഭ് ഷെട്ടി. സ്വന്തം പൈതൃകത്തോട് അടുത്ത് നില്‍ക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. അല്ലാതെ അമിതമായി പശ്ചാത്യ രീതികളെ അനുകരിച്ചതാണ് നിങ്ങള്‍ക്ക് സംഭവിച്ച തെറ്റ് അദ്ദേഹം വ്യക്തമാക്കി.

നിങ്ങള്‍ക്ക് തോന്നിയത് പോലെയല്ല. പ്രേക്ഷകരുടെ താത്പര്യം കണക്കാക്കിയാണ് സിനിമകള്‍ നിര്‍മ്മിക്കേണ്ടതെന്ന് ഷെട്ടി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം”ഞങ്ങള്‍ സിനിമ നിര്‍മ്മിക്കുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്, നമുക്കുവേണ്ടിയല്ല. അവരെയും അവരുടെ വികാരങ്ങളെയും നാം മനസ്സില്‍ സൂക്ഷിക്കണം. അവരുടെ മൂല്യങ്ങളും ജീവിതരീതികളും എന്താണെന്ന് കണ്ടറിയണം. സിനിമാക്കാരാകുന്നതിന് മുമ്പ് ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു

മറുഭാഷാ ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകളില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ ലിസ്റ്റിലേക്കും കാന്താര ഇടംപിടിച്ചിട്ടുണ്ട്. ബാഹുബലി 2, കെജിഎഫ് 2, ആര്‍ആര്‍ആര്‍, 2 പോയിന്റ് സിറോ, ബാഹുബലി, പുഷ്പ എന്നീ ചിത്രങ്ങളുള്ള ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് കാന്താര. കെജിഎഫ് ചാപ്റ്റര്‍ 1 നെ ചിത്രം മറികടന്നിരുന്നു. ആഗോള ബോക്‌സ് ഓഫീസിലും മികച്ച വിജയമാണ് ചിത്രം നേടുന്നത്.

അമേരിക്കയില്‍ ചിത്രം ഇതിനകം നേടിയത് 1.5 മില്യണ്‍ ഡോളര്‍ ആണെന്ന് ഇന്ത്യന്‍ ചിത്രങ്ങളുടെ അവിടുത്തെ വിതരണക്കാരായ പ്രൈം മീഡിയ അറിയിച്ചിരുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 12.3 കോടിയാണ് ഇത്. എല്ലാ ഭാഷാ പതിപ്പുകളും യുഎസില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇതില്‍ കന്നഡ ഒറിജിനലിനാണ് കളക്ഷന്‍ ഏറ്റവും കൂടുതല്‍. ഒരു മില്യണ്‍ ഡോളറും കന്നഡ ഒറിജിനലിനാണ്. തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകള്‍ ചേര്‍ന്ന് .5 മില്യണും നേടി.

ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ടായിരുന്നു ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്.