തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം, വലിയ കഷ്ടമാണിത്: റിമ കല്ലിങ്കല്‍

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് നടി റിമ കല്ലിങ്കല്‍. പബ്ലിക്കായി വലിയൊരു ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് ആണുങ്ങളും പെണ്ണുങ്ങളും അടക്കം പോയിട്ടല്ലേ കാര്യമുളളൂവെന്നും അല്ലാതെ അതില്‍ രസമില്ലല്ലോ എന്നുമാണ് റിമ ചോദിക്കുന്നത്. ഏഷ്യാവില്ലെ മലയാളവുമായുള്ള അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്.

“ഞാനെപ്പോഴും പറയാറുണ്ട്, തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണിത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ. നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്‌നമുണ്ട്. ഇത് നമ്മള്‍ തീരുമാനിക്കണമല്ലോ ആദ്യം.”

“തിരക്കായിരിക്കുമല്ലോ പോകണ്ട എന്ന പേടിയുമുണ്ടാകും. പണ്ടൊക്കെ അമ്പലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഒക്കെ പോകുമ്പോ ആണുങ്ങളും പെണ്ണുങ്ങളും കൂടിയല്ലേ പോകാറ്? അപ്പോഴല്ലേ ഒരു രസമുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്ത് കാര്യം? എല്ലാവരും ഒരുമിച്ച് വരിക എന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. കാരണം വരുന്നത് മുഴുവന്‍ പുരുഷന്മാരാണ്.” റിമ പറഞ്ഞു.