'അഞ്ച് തവണ കല്യാണം കഴിച്ചവള്‍' എന്ന ഇരട്ടപ്പേര് കേട്ട് മടുത്തു: ഗോസിപ്പുകളെ കുറിച്ച് രേഖ

ടിവി സീരിയലിലൂടെ ശ്രദ്ധ നേടിയ നടിയാണ് രേഖ. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും തനിക്കെതിരെയുള്ള ഗോസിപ്പുകളെക്കുറിച്ചും ഒരു അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് രേഖ. ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് “അഞ്ച് തവണ കല്യാണം കഴിച്ചവള്‍” എന്നാണെന്നും അത് കേട്ട് കേട്ട് മടുത്തെന്നും രേഖ പറയുന്നു.

“ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളും എന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യൂട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും.”

“എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെകില്‍ അതിന്റെ കമന്റ്‌സ് വായിക്കും ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ടു തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും, എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കും.” ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രേഖ പറഞ്ഞു.