മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി 'കടയ്ക്കല്‍ ചന്ദ്രന്റെ' മൗനാനുവാദത്തോടു കൂടിയാണ്: രമേഷ് പിഷാരടി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമാ നാളെ തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുമ്പോള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ് മലയാള സിനിമാ ലോകം. ഇപ്പോഴിതാ മാമാങ്കത്തിന് വേറിട്ട കുറിപ്പിലൂടെ ആശംസയുമായി എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. മമ്മൂട്ടിയുടെ അടുത്ത കാല കഥാപാത്രങ്ങളുമായി കൂട്ടിയോജിപ്പിച്ചാണ് പിഷാരടിയുടെ ആശംസ.

പിഷാരടിയുടെ കുറിപ്പ്….

കഥാപാത്രങ്ങളായി മാറുന്നതില്‍ ഒരു ചാവേര്‍ പോരാളിയുടെ ചങ്കൂറ്റവും ആത്മവിശ്വാസവും ആവേശവും ഉള്ള മമ്മൂക്ക ..

“”ഗാനഗന്ധര്‍വന്റെ”” രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കു ഹൈദരാബാദ് പോയപ്പോള്‍ “അമുദവന്റെ” മിനുക്കു പണികള്‍ കഴിഞ്ഞെത്തിയ”YSR”നെ കണ്ടു.

പിന്നീട് കാസര്‍ഗോഡ് ലൊക്കേഷനില്‍ “ഉണ്ട “യിലെ മണി സാര്‍ ആണ് തിരക്കഥ കേട്ടത്. ഡേറ്റ് തന്നപ്പോള്‍ ഞാന്‍ ചോദിച്ചു “ഉറപ്പല്ലേ “? അതിന്റെ മറുപടി രാജകീയമായിരുന്നു …”രാജ സൊ ല്‍രതു മട്ടും താന്‍ സെയ്‌വ ”

പിന്നെ കുറച്ചു നാള്‍ “കാലസദന്‍ ഉല്ലാസായി” സിനിമ ഇറങ്ങി ആ വിജയം തൂക്കി നോക്കിയത് പലിശക്കാരനായ “ഷൈലോക്ക് “ആയിരുന്നു. ഇതിനിടയില്‍ 2 വര്‍ഷം കൊണ്ട് മാമാങ്കം.

നാളെ മാമാങ്കം, കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി “കടയ്ക്കല്‍ ചന്ദ്രന്റെ ” മൗനാനുവാദത്തോടു കൂടിയാണ്.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രന്‍.