ലൂസിഫറിനേക്കാള്‍ കളക്ഷന്‍ കിട്ടിയത് ഗോഡ് ഫാദറിനെന്ന് രാം ചരണ്‍; അച്ഛനെ വെള്ള പൂശിയത് മതിയെന്ന് പ്രേക്ഷകര്‍

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിനെ തീയേറ്ററുകളില്‍ കാത്തിരുന്നത് വലിയ പരാജയമാണ് ്. ലൂസിഫറിന്റെ ഏഴയലത്ത് പോലുമെത്താന്‍ ഗോഡ്ഫാദറിന് സാധിച്ചില്ലെന്ന് മാത്രമല്ല ചിത്രത്തിനും നായകന്‍ ചിരഞ്ജീവിക്കുമെതിരെ വിമര്‍ശങ്ങളുമുയര്‍ന്നു. ഒടുവില്‍ നൂറ് കോടി ഗ്രോസ് പോലും നേടാതെയാണ് ഈ ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചത്.

എന്നാല്‍ ഈ ചിത്രം 150 കോടിയോളം കളക്ഷന്‍ നേടിയെന്നും, ലൂസിഫര്‍ ഒട്ടേറെ പേര്‍ കണ്ടിട്ട് പോലും ഗോഡ്ഫാദര്‍ വിജയം നേടിയെന്ന പരാമര്‍ശവുമായി ചിരഞ്ജീവിയുടെ മകനും തെലുങ്കിലെ സൂപ്പര്‍ താരവുമായ റാം ചരണ്‍ എത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡേഴ്‌സ് സമ്മിറ്റില്‍ വെച്ചാണ് റാം ചരണ്‍ ഈ പരാമര്‍ശം നടത്തിയത്. എന്നാല്‍ അതോടു കൂടി സോഷ്യല്‍ മീഡിയയില്‍ റാം ചരണ്‍ നേരിടുന്നത് ട്രോള്‍ അഭിഷേകമാണ്. അച്ഛന്റെ പരാജയത്തെ വെള്ള പൂശി കാണിക്കാന്‍,

Read more

മകന്‍ ി തള്ളി എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശകരുടെ ചോദ്യം, അതേസമയം, ഇനി റീമേക്ക് ചിത്രങ്ങള്‍ ചെയ്യുകയാണ് എങ്കില്‍ അതിന്റെ ഒറിജിനല്‍ ഒടിടിയില്‍ റിലീസ് ചെയ്യരുതെന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെടുമെന്നും റാം ചരണ്‍ പറയുന്നു.