വെള്ളമോ ശൗചാലയമോ ഇല്ല; എയ്റോബ്രിഡ്ജിൽ കുടുങ്ങി രാധിക ആപ്തെ

മുംബൈ വിമാനത്താവളത്തിലെ എയ്റോബ്രിഡ്ജിൽ മണിക്കൂറുകളോളം കുടുങ്ങിയെന്ന പരാതിയുമായി ബോളിവുഡ് നടി രാധിക ആപ്തെ. താരം ബുക്ക് ചെയ്ത വിമാനം മുംബൈ എയർപോർട്ടിൽ ഇറങ്ങേണ്ടിയിരുന്നെങ്കിലും സമയം കഴിഞ്ഞിട്ടും വിമാനം എത്താത്തതിനെ തുടർന്നാണ് രാധിക സോഷ്യൽ മീഡിയയിലൂടെ പ്രതികരണമറിയിച്ചത്.

ഒരു മണിക്കൂറിലേറെയായി കുട്ടികളും പ്രായമായവരുമടക്കം എയ്റോബ്രിഡ്ജിൽ പൂട്ടിയിടുകയായിരുന്നു എന്നാണ് രാധിക ആപ്തെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

“ജീവനക്കാർക്ക് യാതൊരു സൂചനയും ഇല്ലായിരുന്നു. അവരുടെ ക്രൂ എത്തിയിട്ടുണ്ടായിരുന്നില്ല. ക്രൂവിൽ മാറ്റമുണ്ടായിരുന്നു. എന്നാൽ പുതിയ സംഘം എപ്പോൾ വരുമെന്നും എത്രനേരം അടച്ചുപൂട്ടിയനിലയിൽ ഇങ്ങനെ കഴിയേണ്ടിവരുമെന്നും ആർക്കും യാതൊരു ധാരണയുമില്ലായിരുന്നു.

View this post on Instagram

A post shared by Radhika (@radhikaofficial)

Read more

ഒരു ജീവനക്കാരിയോട് സംസാരിച്ചപ്പോൾ പ്രശ്നമില്ല, താമസിക്കില്ല എന്നൊക്കെയാണ് മറുപടി ലഭിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണി വരെയെങ്കിലും അവിടെ കഴിയേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. വെള്ളമോ ശൗചാലയമോ ഇല്ല. രസകരമായ ഈ യാത്രയ്ക്ക് നന്ദി.” എന്നാണ് രാധിക ആപ്തെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.