ബോക്സ് ഓഫീസില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്ത് മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍. പ്രതീക്ഷകളെല്ലാം ശരിവെയ്ക്കുന്ന തരത്തിലാണ് ലൂസിഫറിന്റെ കുതിപ്പ്. കേരളത്തിന് അകത്തു പുറത്തും വിദേശത്തുമെല്ലാം ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ലൂസിഫറിന്റെ കുതിപ്പില്‍ നിരവധി റെക്കോഡുകളുമാണ് പഴങ്കഥയാകുന്നത്. ഈ അവസരത്തില്‍ ചിത്രത്തിന്റെ ആദ്യ ഷോ നായകന് മോഹന്‍ലാലിനൊപ്പം കണ്ടതിന്റെ ആവേശം പങ്കുവെയ്ക്കുകയാണ് സംവിധായകന് പൃഥ്വിരാജ്. റേഡിയോ സുനോയുമായുള്ള അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
“ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. ഇനി ഒരു സിനിമ സംവിധാനം ചെയ്യുമോ ഇല്ലയോ എന്നറിയില്ല. എന്തായാലും ഈ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാം എന്ന് തീരുമാനിച്ച് ഞാന്‍ എറണാകുളം കവിത തിയേറ്ററിലേക്ക് പോവുകയാണ്. അപ്പോഴാണ് ആന്റണി ചേട്ടന് വിളിക്കുന്നത്. ഇവിടെ ട്രാവന്‍കൂര്‍ ഫോര്‍ട്ട് എന്ന ഹോട്ടലിലേക്ക് വന്നാല്‍ ഒരുമിച്ചു പോകാം എന്നു പറഞ്ഞു. ഞാന്‍ അങ്ങോട്ട് പോയി. നോക്കുമ്പോള്‍ ലാലേട്ടന് വന്ന് വണ്ടിയില്‍ കയറിയിരുന്നു. ഞാന്‍ ചോദിച്ചു “ചേട്ടന് എങ്ങോട്ടാ?” “മോനെ ഞാനും വരുന്നുണ്ട്” എന്ന് ചേട്ടന് പറഞ്ഞു. “ചേട്ടന് കവിത തിയേറ്ററിലേക്ക് വരുന്നെന്നോ? പൊന്നു ചേട്ടാ നടക്കൂല്ല” ഞാന്‍ പറഞ്ഞു. “ഒരു പ്രശ്നവുമില്ല മോനേ, ഞാനും വരുന്നു ഇത് മോന് ചേട്ടന് തരുന്ന ഗിഫ്റ്റാണെന്ന്” ലാലേട്ടന് പറഞ്ഞു.
Read more
ഈ സിനിമ ചെയ്തതിനേക്കാള്‍ വലിയ എക്സ്പീരിയന്‍സ് ആയിരുന്നു ഇതെന്നും പൃഥ്വിരാജ് പറഞ്ഞു. ഞാന്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. സിനിമ കാണാന്‍ വയ്യ. ലൂസിഫറിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സാധാരണ പ്രേക്ഷകരുടെ ഇടയില്‍ ലാലേട്ടന്റെ തൊട്ടടുത്ത് ഇരുന്നു കാണുക.. എന്ന് പറയുന്നത് അത് വിശ്വസിക്കാന്‍ സാധിക്കാത്ത നിമിഷമായിരുന്നു. പൃഥ്വിരാജ് പറഞ്ഞു.