വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചില്ല; കാരണം തുറന്നുപറഞ്ഞ് പൂര്‍ണിമ ഇന്ദ്രജിത്ത്

തന്റെ വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചിരുന്നില്ലെന്ന് പൂര്‍ണിമ ഇന്ദ്രജിത്. മനോരമയുമായുള്ള അഭിമുഖത്തിലാണ് അവര്‍ മനസ്സുതുറന്നത്.
പൂര്‍ണിമയുടെ വാക്കുകള്‍

രണ്ടു വര്‍ഷം മാത്രമാണു സിനിമയില്‍ അഭിനയിച്ചത്. 2000-2002 കാലഘട്ടത്തില്‍. അതും 7 സിനിമകളില്‍ മാത്രം. ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചില്ല. അന്നൊക്കെ വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന ചിന്തയുണ്ടായിരുന്നു.

തുടര്‍ന്നു കുട്ടികളും ഉത്തരവാദിത്തങ്ങളും കൂടി.സിനിമയില്‍ തിരിച്ചെത്തുമെന്ന് എന്നോട് അടുപ്പമുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നു. സിനിമയെ അത്രയേറെ സ്‌നേഹിക്കുന്ന ഒരാളാണ്. യോജിച്ച കഥാപാത്രങ്ങള്‍ കൃത്യസമയത്ത് എന്നെ തേടി എത്തുമെന്നു ഞാന്‍ വിശ്വസിച്ചിരുന്നു.

Read more

‘വൈറസ്’ ഞാന്‍ ചെയ്യണമെന്ന് ആഷിഖ് അബുവും റിമ കല്ലിങ്കലും ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. 18 വര്‍ഷത്തിനുശേഷം സിനിമയില്‍ തിരിച്ചെത്താനുള്ള ഭാഗ്യം ഉണ്ടായത് ഈ ചിത്രത്തിലൂടെയായിരുന്നു.