ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ചെയ്യുന്നില്ല; കാരണം പറഞ്ഞ് പാര്‍വതി

ബോളിവുഡ് സിനിമകളില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്. ഖരീബ് ഖരീബ് സിംഗിള്‍ ആയിരുന്നു പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം. ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് താരം വേഷമിട്ടത്.

ഈ സിനിമയിലേ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോളിവുഡില്‍ പിന്നെ പാര്‍വതിയെ കണ്ടിട്ടില്ല. ഒരു അഭിമുഖത്തിനിടെയാണ് ഹിന്ദിയില്‍ അഭിനയിക്കാതിരിക്കുന്നതിന്റെ കാരണം താരം വ്യക്തമാക്കിയത്. വ്യത്യസ്തമായ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് എന്നാണ് താരം പറയുന്നത്.

കുറച്ചു പ്രൊജക്റ്റുകള്‍ തനിക്ക് വന്നിരുന്നു. അവയെല്ലാം ഒന്നുകില്‍ മറ്റു ഭാഷകളില്‍ താന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടേതിന് സമാനമാകും, അല്ലെങ്കില്‍ ഖരീബ് ഖരീബ് സിംഗളിന് സമാനമാണ്. തനിക്കും പ്രേക്ഷകര്‍ക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രത്തിനായാണ് കാത്തിരിക്കുന്നത് എന്നാണ് പാര്‍വതി പറയുന്നത്.

Read more

മമ്മൂട്ടിക്കൊപ്പം വേഷമിടുന്ന പുഴു ആണ് പാര്‍വതിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മമ്മൂട്ടിക്കൊപ്പം ആദ്യമായാണ് പാര്‍വതി അഭിനയിക്കുന്നത്. താരത്തിന്റെതായി പുറത്തു വന്ന ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. നവാഗതയായ റത്തീന ഷര്‍ഷാദ് ആണ് സിനിമ ഒരുക്കുന്നത്.