പുഴുവിലെ മമ്മൂക്കയുടെ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും: വെളിപ്പെടുത്തലുമായി പാര്‍വ്വതി തിരുവോത്ത്

മമ്മൂട്ടി ചിത്രം പുഴുവിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ടീസര്‍ നേടിയെടുക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിലെ നായികാവേഷം ചെയ്യുന്ന പാര്‍വതി തിരുവോത്ത് ഇതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പറയുന്ന വാക്കുകള്‍ വൈറലാകുകയാണ്.

ദി ക്യൂ ചാനലുമായുള്ള അഭിമുഖത്തിലാണ് പാര്‍വതി ഇത് പറയുന്നത്. ഇതിലെ മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും എന്നാണ് പാര്‍വതി പറയുന്നത്. തന്റെ കരിയറില്‍ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു റോള്‍ ആണ് പുഴുവിലേത് എന്നും ഈ ചിത്രത്തിന്റെ ശക്തമായ പ്രമേയം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തി എന്നും പാര്‍വതി പറയുന്നു.

താന്‍ വിശ്വസിക്കുന്ന രാഷ്ടീയ ചിന്തകളെയും അതുപോലെ സ്ത്രീ- പുരുഷ സമത്വ ചിന്തകളെയും ഒരു പരിധി വരെ പിന്തുണയ്ക്കുന്ന ഒരു ചിത്രം കൂടിയാണ് പുഴു എന്നും അത്‌കൊണ്ട് കൂടിയാണ് താനിത് ചെയ്തത് എന്നും പാര്‍വതി പറയുന്നു. ഇതൊരു പുരോഗമനപരമായ ചിത്രം ആണെന്നും ഈ ഗംഭീര ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് കാത്തിരിക്കാന്‍ വയ്യെന്നും മമ്മൂട്ടി ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തന്റെ ഫെയ്സ്ബുക് പേജില്‍ കുറിച്ചിരുന്നു.

Read more

നവാഗതയായ രതീന സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോര്‍ജ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വര്‍, സംഗീതം ഒരുക്കിയത് ജെക്‌സ് ബിജോയ്, എഡിറ്റ് ചെയ്തത് ദീപു ജോസഫ് എന്നിവരാണ്. ഹര്‍ഷാദ്, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മാളവിക, ഇന്ദ്രന്‍സ്, അന്തരിച്ചു പോയ നടന്‍ നെടുമുടി വേണു എന്നിവരും അഭിനയിച്ചിട്ടുണ്ട്.