'നമ്മുടെ ഹലോ മൂവിയിലെ ചേച്ചിയല്ലേ ഇത്?'കിടിലൻ ലുക്കിൽ പാർവതി മെൽട്ടൺ; ഫോട്ടോസ് വൈറൽ!

മലയാളത്തിൽ ഹലോ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് പാർവതി മെൽട്ടൺ. പാർവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വർഷങ്ങൾക്ക് മുൻപ് മോഹൻലാലിന്റെ നായികയായി എത്തിയ പാർവതി തന്നെയാണോ ഇതെന്നാണ് പലരുടെയും ചോദ്യം.

2007 ലാണ് മോഹൻലാൽ നായകനായ ‘ഹലോ’യിലൂടെ പാർവതി മലയാളസിനിമയിൽ എത്തിയത്. 2005 ൽ വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഫ്ലാഷ് എന്ന മലയാള ചിത്രത്തിൽ അതിഥി വേഷത്തിലും നടി അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Parvati Melton (@parvatim)

പാർവതിയുടെ ഫോട്ടോകൾക്ക് താഴെ മലയാളികൾ അടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ടോളിവുഡിലേക്ക് മടങ്ങി വരുമോ?, ‘നമ്മുടെ ഹലോ മൂവിയിലെ ചേച്ചിയല്ലേ ഇത്?, എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.

View this post on Instagram

A post shared by Parvati Melton (@parvatim)

Read more

മലയാളത്തിൽ അല്ലാതെ കൂടുതലും തെലുങ്ക് സിനിമകളിലാണ് പാർവതി അഭിനയിച്ചിട്ടുള്ളത്. മോഡലിങ്ങിലാണ് നടി ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. സാൻ ഫ്രാന്സിസ്കോയിൽ കാണിച്ചു വളർന്ന പാർവതിയുടെ ‘അമ്മ പ്രീതി സിംഗ് പഞ്ചാബിയും അച്ഛൻ സാം മെൽട്ടൺ ജർമൻകാരനുമാണ്.