പുറത്തുവിട്ട ട്രെയിലറും സിനിമയും തമ്മില്‍ ഒരു ബന്ധവും ഇല്ല, ഒരുത്തനും മാര്‍ക്ക് ഇടാന്‍ വരണ്ട: ഒമര്‍ ലുലു

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു ഒരുക്കിയ സിനിമയാണ് പവര്‍ സ്റ്റാര്‍. ചിത്രത്തിന്റെ പ്രൊമോഷണല്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഒട്ടനവധിയാളുകള്‍ സംവിധായകനെയും ട്രെയിലറിനെയും പരിഹസിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.

ഇന്നലെ ഇറങ്ങിയ പ്രൊമോഷണല്‍ ട്രെയിലര്‍ കണ്ട് ഒരുത്തനും മാര്‍ക്ക് ഇടാന്‍ വരണ്ടെന്നും ഇപ്പോള്‍ ഇറങ്ങിയ ട്രെയിലറും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലെന്നും സംവിധായകന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാര്‍ക്ക് ഇടാന്‍ വരണ്ട ഇപ്പോ ഇറങ്ങിയ Trailer ഉം സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലാ. അതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerല്‍ ഇല്ലാതത്ത്. പിന്നെ Trailerല്‍ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP Sinu Sidharth അണ്ണന്‍ ആണ്. it’s only for fixing Babu Antony ചേട്ടന്‍ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം270c.അപ്പോ എല്ലാ നായിന്റെ മക്കളോടും പറഞ്ഞേക്ക് അണ്ണന്‍ തിരിച്ച് വരും എന്ന് പറഞ്ഞാ തിരിച്ച് വരും, എന്നാല്‍ ഈദ് മുബാറക്ക് ചങ്ക്‌സ് 270c.