ആറ് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല’; പ്രേമത്തെ കുറിച്ച്  നിവിൻ പോളി

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം  പ്രേമത്തിന്റെ ആറാം വാർഷികത്തിലേക്ക് എത്തുമ്പോൾ പ്രേമത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ നിവിൻ പോളി. ഫെയ്സ്ബുക്കിലൂടെയാണ് നിവിൻ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്.

‘ആറ് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല, ഈ അത്ഭുതത്തിന് നന്ദി’, അൽഫോൻസ് പുത്രൻ നിവിൻ പോളി ഫെയ്സ്ബുക്കിൽ കുറിച്ചു.

2015 മെയ് 29നാണ് അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം റിലീസ് ചെയ്തത്. നിവിൻ പോളി നായകനായെത്തിയ ചിത്രത്തിൽ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, സൗബിൻ സാഹിർ, സിജു വിൽ‌സൺ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.