കാക്കനാട് പോയി വിളിച്ച് കൂവിയാല്‍ ഒരു ഫ്ളാറ്റില്‍ നിന്നും കുറഞ്ഞത് മൂന്ന് പുതുമുഖ നായികമാരെങ്കിലും ഇറങ്ങി വരുമെന്ന് നടി നിഖില വിമല്‍. മലയാള സിനിമയിലെ നായികമാരുടെ നിലനില്‍പ്പിനെ കുറിച്ചാണ് നിഖില ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. ഒരു പുതുമുഖ നടിക്ക് ആദ്യ സിനിമ കിട്ടിയതിന് ശേഷം പിന്നീടുള്ള സിനിമകള്‍ ലഭിക്കാന്‍ പാടാണെന്നും കാശ് കൂടുതല്‍ ചോദിക്കുമ്പോള്‍ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരുമെന്നുമാണ് നിഖില പറയുന്നത്.
”ഈയ്യടുത്ത് എന്നോട് വളരെ പ്രശസ്തനായൊരാള്‍ ചോദിച്ചിരുന്നു എന്തുകൊണ്ട് മലയാള സിനിമയില്‍ നടിമാര്‍ നിലനില്ക്കുന്നില്ല. പണ്ടൊക്കെ ഉള്ള ആളുകള്‍ ഒരുപാട് കാലം സിനിമ ചെയ്തിരുന്നുവല്ലോ എന്ന്. ഞാന്‍ പറഞ്ഞ മറുപടി, നിങ്ങള്‍ ഒരു പുതുമുഖ നടിയെ വിളിച്ചു കൊണ്ടു വരും. രണ്ടാമത്തെ സിനിമ അവര്‍ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് ചെയ്യും.”
”മൂന്നാമത്തെ സിനിമയില്‍ അവര്‍ കാശ് കൂടുതല്‍ ചോദിക്കും. അത് നിങ്ങള്‍ക്ക് ഇഷ്ടമാകില്ല. അപ്പോള്‍ നിങ്ങള്‍ പുതിയ പുതുമുഖ നായികയെ കൊണ്ടു വരും. അതോടെ മറ്റവര് സ്ട്രഗ്ലിങ് ആകും. സത്യമായിട്ടും ഇപ്പോള്‍ കാക്കനാടുള്ള ഫ്ളാറ്റുകളില്‍ പോയി വിളിച്ച് കൂവിയാല്‍ ഒരു ഫ്ളാറ്റില്‍ നിന്നും മൂന്ന് പുതുമുഖ നായികമാരെങ്കിലും ഇറങ്ങിവരും. ഇത് ഭയങ്കര സ്ട്രഗിള്‍ ആണ്.”
Read more
”ഇപ്പോള്‍ ഇന്‍ഫ്ളുവന്‍സിങ് മാര്‍ക്കറ്റ് ഉള്ളതു കൊണ്ട് അവര്‍ സര്‍വൈവ് ചെയ്തു പോകുന്നു” എന്നാണ് നിഖില വിമല്‍ പറയുന്നത്. കൊച്ചിയിലേക്ക് താന്‍ ഷിഫ്റ്റ് ചെയ്തിട്ട് അഞ്ചാറ് കൊല്ലമായിട്ടേ ഉള്ളുവെന്നും സിനിമ ഇല്ലാത്തപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോകാറുണ്ട് എന്നും നിഖില പറഞ്ഞു. ‘പെണ്ണ് കേസ്’ എന്ന ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്.







